അയിരൂർ ∙ ആവേശം വാനോളമുയർത്തി മാനവമൈത്രി ചതയം ജലോത്സവത്തിനു പുതിയകാവ് ദേവീക്ഷേത്ര കടവിൽ ശുഭപര്യവസാനം. 19 പള്ളിയോടങ്ങൾ പങ്കെടുത്ത വള്ളംകളിയിൽ എ ബാച്ചിൽ 14 പള്ളിയോടവും ബി ബാച്ചിൽ അഞ്ചുമാണ് പങ്കെടുത്തത്.
അലങ്കാരം ഒരുക്കിയും പാട്ടുപാടിയും തുഴഞ്ഞും ആദ്യമെത്തിയ പള്ളിയോടങ്ങൾക്കു നൽകുന്ന സമ്മാനങ്ങളിൽ എ ബാച്ചിൽ ഇടശേരിമല കിഴക്ക്, അയിരൂർ, തെക്കേമുറി എന്നിവയ്ക്ക് ഒന്നാം സ്ഥാനവും മേലുകര, ഇടശേരിമല, കോഴഞ്ചേരി എന്നീ വള്ളങ്ങൾക്ക് രണ്ടാം സ്ഥാനവും ഇടപ്പാവൂർ – പേരൂർ, കുറിയന്നൂർ, ചെറുകോൽ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ബി ബാച്ചിൽ ഇടപ്പാവൂർ, ഇടക്കുളം, പുല്ലൂപ്രം ഒന്നാം സ്ഥാനവും കോറ്റാത്തൂർ – കൈതക്കോടി, കീക്കൊഴൂർ – വയലത്തല രണ്ടാം സ്ഥാനവും നേടി. അത്തപ്പൂക്കള മത്സരത്തിൽ അയിരൂർ പഞ്ചായത്തും ശ്രീഭദ്ര ബാലഗോകുലവും ഒന്നാം സ്ഥാനം നേടി.
വഞ്ചിപ്പാട്ട് മത്സരത്തിൽ കീക്കൊഴൂർ – വയലത്തല ഒന്നാം സ്ഥാനവും ഇടശേരിമല രണ്ടാംസ്ഥാനവും നേടി. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് നടത്തുന്ന ഏക ജലോത്സവമാണിത്.
അയിരൂർ പഞ്ചായത്തും ജില്ലാ ടൂറിസം കൗൺസിലും ചേർന്നാണ് ഇതു നടത്തുന്നത്. വള്ളംകളി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു.
ജലഘോഷയാത്ര പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിയോട
വിജയികൾക്ക് എഡിഎം ബി.ജ്യോതി ട്രോഫികൾ വിതരണം ചെയ്തു. അത്തപ്പൂക്കള മത്സരവിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ജോസഫ് അവാർഡ് വിതരണം ചെയ്തു.
രാജു ഏബ്രഹാം, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ അനുരാധ ശ്രീജിത്, ബി.ജയശ്രീ, സാംകുട്ടി അയ്യക്കാവിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് അയിരൂർ, അംബുജഭായ്, ബെൻസൻ പി.തോമസ്, പ്രഭാവതി, മറിയം ടി.തോമസ്, എൻ.ജി.ഉണ്ണിക്കൃഷ്ണൻ, സോമശേഖരൻ പിള്ള, കെ.ടി.സുബിൻ, അനിത കുറുപ്പ്, ശ്രീകല ഹരികുമാർ, പ്രീത ബി.നായർ, സിഡിഎസ് അധ്യക്ഷ ശോഭന പ്രകാശ്, പഞ്ചായത്ത് അസി.സെക്രട്ടറി മനോജ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]