ഇന്ന്
പുലിക്കളി നടക്കുന്നതിനാൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തെ നായ്ക്കനാൽ മേഖലയിലും പാർക്കിങ് അനുവദിക്കില്ല.
ഉച്ചയ്ക്കു 2 മുതൽ സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും ഗതാഗതം നിരോധിക്കും.
വൈദ്യുതി മുടക്കം
വാകത്താനം ∙ കൊട്ടാരംകുന്ന്, ഇരുപതിൽചിറ, കൈതയിൽ കുരിശ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ കൊച്ചുമറ്റം, കീഴാറ്റുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കാലാവസ്ഥ
ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
ലാബ് ടെക്നിഷ്യൻ ഒഴിവ്
തൃക്കൊടിത്താനം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ബിഎസ്സി– എംഎൽഎടി, ഇസിജി.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. നാളെ വൈകിട്ട് 3നു മുൻപായി അപേക്ഷ നൽകണം.
0481 2445470
അധ്യാപക ഒഴിവ്
വാഴപ്പള്ളി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്.
താൽപര്യമുള്ളവർ 11ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം. 9446320287.
സൗജന്യ മെഡിക്കൽ ക്യാംപ്
പുന്നവേലി ∙ കുളത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റി മാങ്ങാനം മന്ദിരം ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ ഉച്ചകഴിഞ്ഞ് 2 മുതൽ താന്നിമുണ്ടയ്ക്കൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഫോൺ: 9946806602, 9446475494. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]