ശാസ്താംകോട്ട ∙ തിരുവോണ നാളിൽ ശാസ്താംകോട്ട
മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കിയതിന്റെ പേരിൽ പൊലീസ് കേസെടുത്ത യുവാക്കൾക്കു നേരിട്ടെത്തി ഐക്യദാർഢ്യം അറിയിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈനികനും വിമുക്തഭടനും അടക്കം പ്രദേശവാസികളായ 27 പേർക്കെതിരെ കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ശാസ്താംകോട്ട
പൊലീസ് കേസെടുത്തതു വിവാദമായിരുന്നു. പൂക്കൾ കൊണ്ടു കാവിക്കൊടി വരച്ച ശേഷം പൂക്കളത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് എഴുതിയെന്നാണു പരാതി.
പൂക്കളത്തിൽ സിന്ദൂരം ചാർത്തിയ സുരേഷ് ഗോപി വനിതകൾ അടക്കമുള്ള പ്രവർത്തകർക്കു സിന്ദൂരം വിതരണം ചെയ്യുകയും ചെയ്തു.
കേസിൽ ഒന്നാം പ്രതിയായ സൈനികൻ അശോകിനെ ആദരിച്ചു. പോരുവഴി പെരുവിരുത്തി മലനട
ക്ഷേത്രത്തിൽ സുരേഷ് ഗോപി ദർശനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ, ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, പ്രഭാരി ടി.ആർ.അജിത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ.അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് കുമാരി സച്ചു എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]