തിരുവനന്തപുരം∙
വിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി
. ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുവിന്റെ 171–ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുവിനെ ഹിന്ദുമത നവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയ ശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്ര വിരുദ്ധത തിരിച്ചറിയണം.
ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാനങ്ങൾ തട്ടിത്തെറിപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടാ.
മത വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിർത്താൻ നടത്തുന്ന ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ സങ്കൽപങ്ങൾ മാറ്റാനാണു ശ്രമം. മഹാബലിക്കു പകരം വാമനനെയാണ് ഓണത്തിന് ഓർക്കേണ്ടതെന്നാണ് ചിലർ പറയുന്നത്.
ഈ ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ ഓണമടക്കം എല്ലാം നഷ്ടപ്പെട്ടു പോകുമെന്ന് തിരിച്ചറിയണം. സമൂഹത്തിന് സംഭവിക്കാനിടയുള്ള ആപത്ത് ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിൽ ഊന്നി നിന്നുകൊണ്ട് തടയാനുള്ള നേതൃത്വം കൊടുക്കാൻ ശിവഗിരി മഠത്തിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]