എഴുമറ്റൂർ ∙ കവലയിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. ശാസ്താംകോയിക്കൽ റോഡിൽ പോസ്റ്റ് ഓഫിസിന് പിൻഭാഗത്തുള്ള തപാൽവകുപ്പിന്റെ സ്ഥലത്താണ് ഇപ്പോൾ ജൈവ,അജൈവമാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കിലും സഞ്ചിയിലും നിറച്ച് തള്ളിയിരിക്കുന്നത്. സമീപത്തെ കൈത്തോടുകളിലും സമാന സാഹചര്യമാണ്. മാലിന്യങ്ങൾ തള്ളിയിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് ചിലസമയങ്ങളിൽ ദുർഗന്ധം പരിസരമാകെ പടരുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നതായും ആക്ഷേപമുണ്ട്.
സമീപത്തെ വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലെത്തുന്നവരും വ്യാപാരികളും ദുർഗന്ധം മൂലം നട്ടംതിരിയുകയാണ്.
മാലിന്യം ഭക്ഷിക്കാൻ തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നതും ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]