തെങ്ങണ ∙ വാഴൂർ റോഡിൽ പൂവത്തുംമൂടിനെ ഡംപിങ് യാഡാക്കി പൊതുമരാമത്ത് വകുപ്പ്. റോഡിൽ എവിടെ നിർമാണ ജോലികൾ നടന്നാലും പൂവത്തുംമൂട്ടിലെ റോഡരികിലാണ് അവശിഷ്ടങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്.
ഇതോടെ തിരക്കേറിയ റോഡിലൂടെയാണ് കാൽനടയാത്രക്കാർ നടക്കേണ്ടത്. ഒട്ടേറെ വിദ്യാർഥികളാണ് ഇതുവഴി നടന്നു പോകുന്നത്.
മൺകൂനകളും കോൺക്രീറ്റും മരക്കുറ്റികളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് തള്ളിയിരിക്കുന്നത്. പലതും റോഡിലേക്കിറങ്ങി കിടക്കുന്നു.
റോഡിലേക്ക് തള്ളിയിട്ട
മരക്കുറ്റിയിൽ വാഹനം തട്ടി കഴിഞ്ഞ ദിവസം അപകടമുണ്ടായി. മഴയത്ത് റോഡരികിൽ തള്ളിയ മണ്ണ് റോഡ് മുഴുവൻ നിറയും.
ഇരുചക്രവാഹനയാത്രക്കാർ തെന്നി വീണും അപകടമുണ്ടാകുന്നു. റോഡിലെ ഇറക്കും വളവുമുള്ള ഭാഗത്താണ് ലോഡ് കണക്കിനു അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്.
മൺകൂനകളിൽ ചെടിയും പുല്ലു വളർന്നത് കാരണം റോഡിലെ കാഴ്ച മറയുന്നു. സമീപത്തെ വീട്ടുകാരും ദുരിതത്തിലാണ്.
തെങ്ങണ – പെരുന്തുരുത്തി റോഡിൽ ജലഅതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചപ്പോഴാണ് ആദ്യം അവശിഷ്ടങ്ങൾ തള്ളിയത്. അടുത്തയിടെ പെരുമ്പനച്ചയിലെ ഓട
നിർമാണ സമയത്തും മണ്ണ് കൊണ്ടുവന്ന് തള്ളി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]