ഇടപ്പാവൂർ ∙ പേരൂച്ചാൽ ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂരും ജേതാക്കൾ. എ ബാച്ചിൽ കുറിയന്നൂരിനും ബി ബാച്ചിൽ ഇടപ്പാവൂരിനുമാണ് രണ്ടാം സ്ഥാനം. തിരുവോണ നാളിൽ പമ്പാനദിയിലെ ആയിക്കൽ മഹാദേവ ക്ഷേത്രക്കടവ് മുതൽ ഇടപ്പാവൂർ പേരൂർ മഹാദേവ ക്ഷേത്രക്കടവ് വരെയായിരുന്നു ജലോത്സവം.
ആറന്മുള ജലമേളയിൽ പങ്കെടുക്കുന്ന ജലരാജാക്കന്മാരായ ഇടക്കുളം, പുല്ലൂപ്രം, ഇടപ്പാവൂർ–പേരൂർ, ഇടപ്പാവൂർ, കോറ്റാത്തൂർ, കീക്കൊഴൂർ വയലത്തല, അയിരൂർ, മേലുകര, കാട്ടൂർ, ചെറുകോൽ, കുറിയന്നൂർ എന്നീ 11 പള്ളിയോടങ്ങളാണ് അണിനിരന്നത്. സ്വാഗതസംഘം വർക്കിങ് ചെയർമാൻ പി.ആർ.രാജീവ് ചെറുകോൽ പതാക ഉയർത്തി.
തുടർന്ന് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ തൃശൂരിൽ നിന്നുള്ള പുലിക്കളി സംഘം പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ പി.വി.അനോജ്കുമാർ ഘോഷയാത്രയ്ക്കു കൊടിവീശി. വില്ലോത്ത് മുക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര കീക്കൊഴൂരിൽ സമാപിച്ചു.
തുടർന്ന് വഞ്ചിപ്പാട്ട് മത്സരത്തിൽ കീക്കൊഴൂർ–വയലത്തല, ഇടപ്പാവൂർ, ഇടപ്പാവൂർ–പേരൂർ എന്നീ പള്ളിയോടങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് അധ്യക്ഷനായി.
ജലഘോഷയാത്ര പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ വി.പ്രസാദ്.
സാം പി.തോമസ്, പഞ്ചായത്തംഗങ്ങളായ എൻ.ജി.ഉണ്ണിക്കൃഷ്ണൻ,
അനുരാധ ശ്രീജിത്ത്, അയിരൂർ വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, പള്ളിയോട സേവാസംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, മാത്യൂസ് മഠത്തേത്ത്,ഡോ.ജയകുമാർ, ഫാ.റെഞ്ചി തറയത്ത്, പ്രഫ.
കെ.ആർ.സുകുമാരൻ നായർ, വിദ്യാധരൻ അമ്പലാത്ത് എന്നിവർ പ്രസംഗിച്ചു. പളളിയോടങ്ങൾക്കുള്ള സമ്മാനം അജയ്കുമാർ വല്ലുഴത്തിലും വഞ്ചിപ്പാട്ട് വിജയികൾക്കുള്ള സമ്മാനം എസ്എൻഡിപി ഇൻസ്പെക്ടിങ് ഓഫിസർ എസ്.രവീന്ദ്രൻ എഴുമറ്റൂരും വിതരണം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]