ചിറയിൻകീഴ് ∙ അഴൂർ പെരുങ്ങുഴിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടുവീടുകളിൽ കവർച്ചനടന്നു. പെരുങ്ങുഴി മൂന്നുമുക്കിനു സമീപം പുന്നവിളവീട്ടിൽ നബീസബീവിയുടെ വീട്ടിലും തൊട്ടുത്തു പുന്നവിളവീട്ടിൽ സുബൈദബീവിയുടെ വീട്ടിലുമായിരുന്നു രാത്രികാല കവർച്ച.
മോഷ്ടാക്കൾ വീടിന്റെ പ്രധാനവാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയും കിടക്കമുറിയുടെ വാതിൽ തകർത്തശേഷം അലമാരകളുടെ പൂട്ടുകൾ പൊട്ടിച്ചു ഗൃഹോപകരണങ്ങളുൾപ്പെടെ മോഷ്ടിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പുറക്കേക്കു വലിച്ചുവാരിയിട്ട
നിലയിലാണ്.
കവർച്ച നടക്കുമ്പോൾ ഇരുവീടുകളിലും വയോധികരായ അമ്മമാർ മാത്രമാണുണ്ടായിരുന്നത്. വീട്ടിലെ മറ്റംഗങ്ങൾ ഗൾഫിലാണ്.
രാത്രി രണ്ടുമണിയോടെയാണു മോഷ്ടാക്കൾ വീടിനകത്തു കയറിയത്. കതകുകൾ കുത്തിത്തുറക്കുന്ന ശബ്ദം കേട്ടെങ്കിലും ഭയം മൂലം ഇരുവരും മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു. തസ്കരസംഘം പോയെന്നുറപ്പാക്കിയശേഷമാണു ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചത്. വിദേശത്തുനിന്നു കൊണ്ടുവന്ന മൊബൈൽ ഫോൺ, റിസ്റ്റ് വാച്ച് എന്നിവയുൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം മോഷ്ടാക്കൾ കവർന്നു.
ദിവസങ്ങൾക്കു മുൻപും ഇതേവീടുകൾക്കു സമീപം മൂന്നുമുക്ക് സരോജവിലാസത്തിൽ മണിയുടെ വീട്ടിൽ കവർച്ച നടന്നു.
ഇവിടെനിന്നും സാധനസാമഗ്രികൾ കടത്തിയിട്ടുണ്ട്. വാതിലുകളുടേയും അലമാരകളുടേയും പൂട്ടുകൾ തകർത്താണു മോഷണം ഏറിയപങ്കും നടത്തിയിട്ടുള്ളത്.മൂന്നുമുക്ക് പുന്നവിള വീട്ടിൽ പുറമേയുള്ള ഔട്ട് ഹൗസിന്റെ വാതിലുകളും ജന്നൽപാളികളും കമ്പിപ്പാര ഉപയോഗിച്ചു തകർത്ത നിലയിലാണ്. ഇവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പെർഫ്യൂം, കോസ്മെറ്റിക് ഐറ്റങ്ങൾ എന്നിവ കടത്തി.
പെരുങ്ങുഴി മൂന്നുമുക്ക്, ഗാന്ധീസ്മാരകം, കൃഷ്ണപുരം, ഇടഞ്ഞുംമൂല, റെയിൽവേ സ്റ്റേഷൻ, അനുപമ ജംക്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി വാതിലിൽ മുട്ടുക, കോളിംങ് ബെൽ തുടർച്ചയായി പ്രവർത്തിപ്പിക്കുക എന്നീ വിക്രിയകൾക്കു നേതൃത്വം നൽകുന്ന സംഘം സജീവമാണെന്നു നാട്ടുകാർ പരാതി ഉയർത്തി.കവർച്ച നടന്ന വീടുകളിൽ ചിറയിൻകീഴ് പൊലീസ് എത്തി പ്രാഥമികാന്വേഷണം പൂർത്തിയാക്കി കേസുകൾ റജിസ്റ്റർ ചെയ്തു. അഴൂർ പെരുങ്ങുഴി മേഖലയിൽ രണ്ടുമാസങ്ങൾക്കിടെ 12 വീടുകളിലാണു രാത്രികാല കവർച്ച നടന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]