ഇട്ടിയപ്പാറ ∙ ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. കിലോമീറ്ററുകൾ നീളുന്ന കുരുക്കിൽപെട്ടു വലയുകയാണ് യാത്രക്കാർ.
ഇട്ടിയപ്പാറ വൺവേയിൽ കണ്ടനാട്ടുപടിയിൽ രൂപപ്പെടുന്ന കുരുക്കാണു വിനയാകുന്നത്. കാവുങ്കൽപടി ബൈപാസിലാണ് സ്ഥിരമായി കുരുക്കു രൂപപ്പെടുന്നത്.
കാവുങ്കൽപടി ബൈപാസ് ചെട്ടിമുക്ക് റോഡിലേക്കു ചേരുന്ന ഭാഗത്ത് ഇരുവശത്തുനിന്നു വാഹനങ്ങളെത്തും. 3 റോഡുകളിൽ നിന്ന് വാഹനങ്ങളെത്തുമ്പോൾ കുരുക്കു രൂപപ്പെടും.
ഇവിടെ ഗതാഗത നിയന്ത്രണത്തിനു സംവിധാനങ്ങളൊന്നുമില്ല.
അവിടെ നിന്ന് കണ്ടനാട്ടുപടിയിലെത്തുമ്പോൾ റോഡിന്റെ മധ്യത്തിൽ പടുകുഴിയാണ്. ഇത് ഒഴിച്ചെടുക്കാൻ വാഹനങ്ങൾ മത്സരിക്കുമ്പോൾ കുരുക്കു രൂപപ്പെടും.
3 റോഡുകൾ സന്ധിക്കുന്ന ഇവിടെയും വാഹനത്തിരക്കു കൂടുതലാണ്. വൺവേയിൽ അനുഭവപ്പെടുന്ന തിരക്ക് മാമുക്കിലേക്കും ഇട്ടിയപ്പാറയിലേക്കും നീളുന്നതു പതിവാണ്. 10 ദിവസത്തിലധികമായി രാവിലെ 10 മുതൽ രണ്ടും മൂന്നും മണിക്കൂർ ഗതാഗത കുരുക്കാണ്. പൊലീസിന്റെ കുറവു മൂലം കുരുക്കു നിയന്ത്രിക്കാനും കഴിയുന്നില്ല.
പുറംനാടുകളിൽ നിന്ന് റാന്നി വഴി പോകുന്ന യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]