കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി ഒന്നാം തരത്തിൽ കുമരകം ശിവശക്തി ബോട്ട് ക്ലബ്ബിന്റെ അർജുൻ സാരഥി ക്യാപ്റ്റനായ പി.ജി. കർണൻ എതിരില്ലാതെ ജേതാവായി.
ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ കുമരകം പിബിസിയുടെ നീരവ് വി. രാഹുൽ നയിച്ച ശ്രീ മുത്തപ്പൻ വിജയിച്ചു.
ഫൈനൽ മത്സരത്തിൽ അറുപറ എബിസിയുടെ കെ.കെ. ഇൻസാൻ ക്യാപ്റ്റനായ ശ്രീ ഗുരുവായൂരപ്പൻ വള്ളത്തെ തോൽപ്പിച്ചാണ് മുത്തപ്പൻ വിജയിച്ചത്.
ഇരുട്ടുകുത്തി സി ഗ്രേഡിൽ സലി പുതിയാട്ടിൽ ക്യാപ്റ്റനായ പുലിക്കുട്ടിശേരിയുടെ കാശി ഒന്നാമത് എത്തിയപ്പോൾ രണ്ടാം സ്ഥാനം പരിപ്പ് ബോട്ട് ക്ലബ്ബിന്റെ അതുൽ രാജ് നയിച്ച ചീറ്റ നേടി.
ചുരുളൻ ഒന്നാം ഗ്രേഡ് വിഭാഗത്തിലെ ഫൈനൽ മത്സരം നടന്നില്ല. ഒരാൾ തുഴയുന്ന വള്ളങ്ങളിൽ സലി പുതിയാട്ടിലിന്റെ കിരൺ വിജയിച്ചു.
സമ്മേളനം മന്ത്രി വി.എൻ. വാസവനും മത്സരവള്ളംകളി കെ.
ഫ്രാൻസിസ് ജോർജ് എംപിയും ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡന്റ് എം.കെ.
പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ അംഗം പ്രസിഡന്റ് കെ.വി.ബിന്ദു, ഡോ.
എം.വി. നടേശൻ, ബി.
രാധാകൃഷ്ണ മേനോൻ,അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, പഞ്ചായത്ത് അംഗം മിനി ബിജു, ജി. ഗോപകുമാർ, ക്ലബ് ജനറൽ സെക്രട്ടറി ബാബു ഉഷസ്സ്, ആർ.
ഹരികൃഷ്ണൻ, പി.വി. പ്രസേനൻ എന്നിവർ പ്രസംഗിച്ചു.
സമ്മാന ദാനം എസ്എച്ച്ഒ കെ.ഷിജി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അശോകൻ കരീമഠം അധ്യക്ഷത വഹിച്ചു. പി.വി.
സാന്റപ്പൻ, എ.എസ്. മോഹനദാസ് എന്നിവർ പ്രസംഗിച്ചു.
വള്ളംകളിക്കു മുന്നോടിയായി വിരിപ്പുകാല ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നു ജലഘോഷയാത്ര ഉണ്ടായിരുന്നു. ഇരുട്ടുകുത്തി ഒന്നാം തരത്തിൽ വിജയിച്ച പി.ജി.
കർണന് ശ്രീനാരായണ എവർ റോളിങ് ട്രോഫി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]