വടുവൻചാൽ ∙ മൂപ്പൈനാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടം, സൺറൈസ് വാലി, നീലിമല വ്യൂ പോയിന്റ് എന്നിവ തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കാലവർഷത്തിൽ വന്ന വ്യതിയാനത്തിൽ കാർഷിക മേഖല തകർന്നു കർഷകരും സാധാരണക്കാരും പ്രയാസങ്ങൾ നേരിടുകയാണ്. തുടർച്ചയായ മഴയിൽ കാപ്പി കർഷകരും പ്രതിസന്ധിയിലാണ്. കമുക്, ഏലം, കുരുമുളക് എന്നീ കൃഷികളെല്ലാം തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിലാണ് ജനങ്ങൾ പ്രതീക്ഷ വയ്ക്കുന്നത്.
വലിയ സാധ്യതകളുള്ള ടൂറിസം മേഖലകൾ അടഞ്ഞു കിടക്കുന്നതു ജില്ലയിലെ സമ്പദ്വ്യവസ്ഥയെ ബാധിക്കും.
വ്യാപാരികൾ, ഓട്ടോ –ടാക്സികൾ, ഹോംസ്റ്റേ, റിസോർട്ടുകൾ എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. മീൻമുട്ടിയിൽ വനസംരക്ഷണ സമിതിയുടെ സുരക്ഷാനടപടികൾ പൂർത്തീകരിച്ചതാണ്. അവസാനഘട്ട
മൈക്രോ പ്ലാൻ അംഗീകരിച്ചു പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും ചെയ്തതാണ്.
സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചതിനു ശേഷം തുറന്നാൽ മതി എന്ന വനംവകുപ്പ് നിർദേശത്തിൽ നേരത്തെ തയാറാക്കിയ 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള നിർദേശവും വന്നതാണ്.തുരങ്കപ്പാത യാഥാർഥ്യമായാൽ പ്രദേശത്തിനും ടൂറിസം മേഖലയ്ക്കും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണു ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നത്.
കേന്ദ്രങ്ങൾ തുറക്കണമെന്ന് നിവേദനം നൽകി
മൂപ്പൈനാട് ∙ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു വനം, ടൂറിസം മന്ത്രിമാർക്കു നിവേദനം നൽകി.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ വനംവകുപ്പ് മെല്ലെപ്പോക്ക് നയമാണു സ്വീകരിക്കുന്നതെന്നും ആരോപിച്ചു. വന്യമൃഗ ശല്യത്താൽ പ്രയാസപ്പെടുന്ന ചെല്ലങ്കോട്, മീൻമുട്ടി, ശേഖരം കുണ്ട്, കടച്ചിക്കുന്ന്, കാടശ്ശേരി, റിപ്പൺ, അരമംഗലം ചാൽ, കാന്തൻപാറ പ്രദേശങ്ങളിൽ അനുവദിച്ച എംഎൽഎ ഫണ്ട് അടക്കം വേണ്ടി രീതിയിൽ ഉപയോഗിക്കാൻ വനംവകുപ്പ് അലംഭാവം കാണിക്കുന്നതായും ആരോപിച്ചു. പ്രസിഡന്റ് മുഹമ്മദ് വാവ, പഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ, യുഡിഎഫ് കൺവീനർ ജോസ് കണ്ടത്തിൽ, ദീപ ശശികുമാർ, ജിനേഷ് വർഗീസ്, പി.ജെ.ബിനു, സി.ശിഹാബുദ്ദീൻ, അനീഷ് ദേവസ്യ, ആർ.യമുന, അജിത ചന്ദ്രൻ, ബിജു റിപ്പൺ, ആസുഫ് മഹമ്മദ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]