തൃക്കരിപ്പൂർ ∙ കാട്ടുമരങ്ങളുടെ കൊമ്പുകൾ കുലുക്കിയും ഓതിരം മറിഞ്ഞും കാടിളക്കിവന്ന വാനരപ്പട ഇടയിലക്കാട് കാവിൽ ഓണസദ്യയുണ്ടു.
തൂശനിലയിൽ വിഭവങ്ങൾ നിരന്നതോടെ വാനരപ്പട വായിൽ നിറച്ചു. അവിട്ടം നാളായ ഇന്നലെ ഇടയിലക്കാട് നവോദയ വായനശാലാ ഗ്രന്ഥാലയമാണ് ‘വാനരസദ്യ’ ഒരുക്കിയത്.
തിരുവോണത്തിന്റെ അടുത്തദിവസം കാവിലെ വാനരന്മാരെ ഓണം ഉൗട്ടുന്നത് 17 വർഷമായി നാട്ടുകാരുടെ സഹായത്തോടെ ബാലവേദി കുട്ടികൾ നടത്തിവരുന്നുണ്ട്.
മനുഷ്യരോട് ഇണക്കം കാട്ടുന്ന മുപ്പതിൽപരം വാനരന്മാർ കാവിലുണ്ട്. ഓണമുണ്ണാൻ ഇന്നലെ വാനരക്കൂട്ടം എത്തിയത് പതിവിനു വിപരീതമായാണ്. സാധാരണ നിലയിൽ ഇലയിൽ ഭക്ഷണം ഒരുക്കി ‘പപ്പീ’ എന്നു നീട്ടിവിളിക്കുമ്പോഴാണ് വാനരക്കൂട്ടം എത്തുക.
ഇത്തവണ മുക്കാൽ മണിക്കൂർ മുൻപേ എല്ലാവരും ഹാജരായി. തീൻമേശയിലെ ഇലകളിൽ ഉപ്പിടാത്ത ചോറാണ് ആദ്യം വിളമ്പിയത്.
പിന്നെ പഴങ്ങളുടെ വരവായി.
18 ഇനങ്ങൾ ഇലകളിൽ നിരന്നു. കാവിലെത്തുന്ന സഞ്ചാരികൾ നൽകുന്ന പലതരം ഭക്ഷണങ്ങൾ വാനരന്മാരുടെ പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഓണത്തിനുള്ള വാനരസദ്യയ്ക്ക് തുടക്കമിട്ടത്. മാത്രമല്ല, ആഘോഷങ്ങൾ എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന സന്ദേശംകൂടി നൽകുന്നുണ്ട്.
പ്രകൃതി സംരക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് വാനരസദ്യയെന്നു സംഘാടകർ വിശദീകരിച്ചു.
2 പതിറ്റാണ്ടിലധികം വാനരക്കൂട്ടത്തെ സംരക്ഷിച്ച ചാലിൽ മാണിക്കം അമ്മ കുട്ടികളുടെ സംഘത്തിനു കൈമാറിയതാണ് വിഭവങ്ങൾ. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.
വേണുഗോപാലൻ, പരിസ്ഥിതി പ്രവർത്തകൻ ആനന്ദൻ പേക്കടം, ഗ്രന്ഥാലയം പ്രസിഡന്റ് കെ. സത്യവ്രതൻ, സെക്രട്ടറി വി.കെ.കരുണാകരൻ, ബാലവേദി കൺവീനർ എം.
ബാബു, വി. റീജിത്ത്, എം.
ഉമേശൻ, പി.വി.സുരേശൻ, വി. ഹരീഷ്, കെ.വി.രമണി, വി.വി.സിന്ധു, സി.
ജലജ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]