മോട്ടോറോള എഡ്ജ് കുടുംബത്തിലേക്ക് മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി ചേര്‍ത്തു. മോട്ടോറോള എഡ്ജ് 60 നിയോ (Moto Edge 60 Neo) ആണ് പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍.
മോട്ടോ എഡ്ജ് 50 നിയോയുടെ പിന്‍ഗാമിയായി അവതരിപ്പിച്ചിരിക്കുന്ന മോട്ടോ എഡ്ജ് 60 നിയോ 5,000 എംഎഎച്ച് ബാറ്ററി കരുത്തിലും ഐപി69 സുരക്ഷയോടെയുമാണ് യൂറോപ്യന്‍ വിപണിയിലെത്തിയത്. വൈകാതെ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ അവതരിപ്പിക്കും.
4nm മീഡിയടെക് ഡൈമന്‍സിറ്റി 7400 സോക് ചിപ്സെറ്റില്‍ വരുന്ന സ്മാര്‍ട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 60 നിയോ. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. 6.36 ഇഞ്ച് ഓലെഡ് എല്‍ടിപിഒ ഡിസ്പ്ലെയാണ് എഡ്ജ് 60 നിയോയ്ക്ക് മോട്ടോറോള നല്‍കിയിരിക്കുന്നത്.
120 ഹെര്‍ട്സ് ആണ് റിഫ്രഷ് റേറ്റ്. ഫുള്‍ എച്ച്ഡി+ റെസലൂഷന്‍ നല്കുന്ന ഡിസ്പ്ലെയുടെ പീക്ക് ബ്രൈറ്റ്നസ് 3000 യൂണിറ്റാണ്.
കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷ ഡിസ്പ്ലെയ്ക്ക് നല്കിയിരിക്കുന്നു. ബാറ്ററിയിലാണ് മോട്ടോറോള ശ്രദ്ധേയമായ അപ്ഗ്രേഡ് വരുത്തിയിരിക്കുന്ന ഒരു കാര്യം.
5,000 എംഎഎച്ച് ബാറ്ററി കരുത്തില്‍ 68 വാട്സ് വയര്‍ഡ്, 15 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് ഈ ഫോണ്‍ നല്കുന്നു. സുരക്ഷയ്ക്ക് ഐപി68/ഐപി69 റേറ്റിംഗ് വരുന്ന ഫോണിന് MIL-STD-810H സര്‍ട്ടിഫിക്കേഷനുണ്ട്.
ഫോണിന്റെ ഭാരം 174.5 ഗ്രാമും കട്ടി 8.09 എംഎം ഉം ആണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോറോള എഡ്ജ് 60 നിയോ ഫോണിന് നല്‍കിയിരിക്കുന്നത്.
ഇത് കഴിഞ്ഞ വര്‍ഷത്തെ ഡിസൈനിന് ഏതാണ്ട് സമമാണ്. OIS പിന്തുണയോടെ 50 എംപി സോണി ലൈറ്റിയ 700 പ്രൈമറി ക്യാമറയാണ് പ്രധാന ആകര്‍ഷണം.
120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 13 എംപി അള്‍ട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കല്‍ സൂം സഹിതം 10 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് മറ്റ് ക്യാമറ ഫീച്ചറുകള്‍. സെല്‍ഫിക്കായി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് f/2.4 അപേര്‍ച്വര്‍ സഹിതം 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ്.
എന്‍എഫ്സി, വൈ-ഫൈ 6ഇ, ബ്ലൂടൂത്ത് 5.4, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഡോള്‍ബി അറ്റ്മോസ് സഹിതം സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മോട്ടോറോള എഡ്ജ് 60 നിയോയുടെ മറ്റ് പ്രധാന സവിശേഷതകള്‍. മോട്ടോറോള എഡ്ജ് 60 നിയോ ഫോണിന്റെ ഇന്ത്യയിലെ വില വരും ദിവസങ്ങളില്‍ അറിയാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]