കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ‘കൊലച്ചോറ്’ സമരം നടത്തിയത് ഇന്നത്തെ പ്രധാന വാർത്തകളിലൊന്നായി. ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതും വാർത്തകളിൽ ഇടം നേടി. ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം പുറത്തുവന്നതും ഇന്ന് മുഖ്യവാർത്തയായി.
വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് പോസ്റ്റിൽ കുറിച്ചത്.
അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റിൽ പരിഹസിക്കുകയും ചെയ്യുന്നുണ്ട് ട്രംപ്. നരേന്ദ്ര മോദിയുടെയും ഷീ ജിൻപിങ്ങിന്റെയും വ്ലാഡിമിർ പുട്ടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.
ബെസ്റ്റ് ഡീല് ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശിൽപ്പ ഷെട്ടിയുടെയും ഭർത്താവിന്റെയും യാത്രാ വിവരങ്ങൾ പൊലീസ് തേടുകയാണ്.
സ്ഥാപനത്തിന്റെ ഓഡിറ്ററെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്. ചാവേറുകൾ മനുഷ്യ ബോംബുകളായി 34 വാഹനങ്ങളിൽ ഉണ്ടെന്നും മുംബൈയെ ഇതു പിടിച്ചുകുലുക്കുമെന്നുമാണ് ഭീഷണി.
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്സാപ് ഹെൽപ്ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാവർക്കും ഇത് ഒരു പാഠമാണെന്നും ആദ്യ ട്രംപ് സർക്കാരിൽ എൻഎസ്എ ആയി സേവനമനുഷ്ഠിച്ച ബോൾട്ടൻ പറഞ്ഞു.
നരേന്ദ്ര മോദിയുമായി ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ മുന്നറിയിപ്പ് നൽകി. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടൻ ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയത്.
തൃശൂർ ഡിഐജി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘കൊലച്ചോറ്’ സമരവുമായി എത്തിയത്. മർദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം.
ഡിഐജി ഓഫീസിന് മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരം തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഇവിടെ ഇലയിട്ട് പ്രതിഷേധവും നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]