ന്യൂഡൽഹി ∙ ജിഎസ്ടി നിരക്കു പരിഷ്കരണത്തിന് വിധേയമായ 453 ഇനം ഉൽപന്നങ്ങളിൽ 40 എണ്ണത്തിന്റെ മാത്രമാണു നിരക്ക് ഉയർന്നതെന്ന് ഗവേഷണവിഭാഗം. ബാക്കി 413 ഉൽപന്നങ്ങളുടെയും നിരക്കു കുറഞ്ഞു.
12% സ്ലാബിലുണ്ടായിരുന്ന 295 ഉൽപന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയോ നികുതി പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്തു.
ഒരു വർഷം 48,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടിയതെങ്കിൽ ഉപഭോഗത്തിലുണ്ടാകുന്ന വളർച്ച, നികുതി വളർച്ച അടക്കം പരിഗണിച്ച് 25,794 കോടി രൂപയുടെ നഷ്ടമേ ഉണ്ടാകൂ എന്നാണ് എസ്ബിഐ റിസർച്ചിന്റെ വിലയിരുത്തൽ.
ധനമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേന്ദ്രസർക്കാരിന് മാത്രം 13,920 കോടിയുടെ നഷ്ടമുണ്ടാകും. ബാക്കി സംസ്ഥാനങ്ങൾക്കാണ് (34,080 കോടി രൂപ).
എസ്ബിഐയുടെ കണക്കുപ്രകാരം കേന്ദ്രത്തിന്റെ നഷ്ടം 7,480 കോടി രൂപയാണ്. സംസ്ഥാനങ്ങൾക്ക് 18,314 കോടി രൂപയുടെ നഷ്ടമാണു വിലയിരുത്തുന്നത്.
കേന്ദ്രത്തിനുണ്ടാകുന്ന നഷ്ടം ധനക്കമ്മിയെ ബാധിക്കില്ലെന്ന് എസ്ബിഐ റിസർച്ചിന്റെ ലേഖനം ചൂണ്ടിക്കാട്ടി.
നടപ്പു സാമ്പത്തിക വർഷത്തെ വിലക്കയറ്റത്തോതിൽ 0.65 മുതൽ 0.75 ശതമാനത്തിന്റെ വരെ കുറവുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]