പൂച്ചാക്കൽ ∙ ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന, തുറവൂർ പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി.
പാലത്തിന്റെ നിർമാണ പുരോഗതി അദ്ദേഹം സന്ദർശിച്ച് വിലയിരുത്തി. അടുത്ത വർഷം ആദ്യത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ എംപിയെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ആത്മാർഥമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ പാലത്തിന്റെ നിർമാണം നേരത്തെ പൂർത്തിയാക്കാമായിരുന്നെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് 98.09 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി, പാലത്തിന്റെ നിർമാണം തുടങ്ങിയെങ്കിലും തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്നും 10 വർഷത്തോളമായിട്ടും പാലം പണി തീരാത്ത അവസ്ഥ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
20 ശതമാനം നിർമാണ ജോലികളാണ് ഇനി ശേഷിക്കുന്നത്.
ഗർഡറുകൾ പൂർണമായി നിർമിച്ച്, സ്ഥാപിച്ച ശേഷമേ മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണം തുടങ്ങുകയുള്ളു. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാർഡിലും പുരോഗമിക്കുകയാണെന്നും ഇത് അടിയന്തരമായി പൂർത്തീകരിക്കണമെന്നും നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം വേണുഗോപാൽ ആവശ്യപ്പെട്ടു
ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന തുറവൂർ പമ്പ പാതയെ തകർക്കാനാണ് തുടക്കം മുതൽ എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും അതിനെതിരെ നിരന്തര സമരങ്ങൾ നടത്തിയതിനാലാണ് അതിൽ നിന്ന് പിൻമാറാൻ പിണറായി സർക്കാർ തയാറായതെന്നും വേണുഗോപാൽ പറഞ്ഞു.
ആദ്യ ഘട്ടമായിരുന്ന തുറവൂർ തൈക്കാട്ടുശേരി പാലം യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയതാണെന്നും വേണുഗോപാൽ ഓർമിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ. ഉമേശൻ, എസ്.
രാജേഷ്, സുദർശനൻ മാധവപ്പള്ളി, കൈലാസൻ, രതി നാരായണൻ, വർഗീസ് കേളംപറമ്പിൽ, സിബി ജോൺ, വി.കെ. സുനിൽകുമാർ, പി.വി.
രജിമോൻ, ബാബു, നിലച്ചിറ ര ാധാകൃഷ്ണൻ, ദിലീഷ് ദാസൻ, അതുൽ, തുടങ്ങിയവർ എംപിക്കൊപ്പം ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]