തൊടുപുഴ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് തട്ടി ഇരുമ്പു തൂൺ വൈദ്യുതി കമ്പിയിൽ ഇടിച്ചെങ്കിലും വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. സ്വകാര്യ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് സ്റ്റാൻഡിൽ നിരീക്ഷണ ക്യാമറ കേബിൾ സ്ഥാപിക്കാൻ വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചിരുന്ന വൈദ്യുതത്തൂണിൽ തട്ടിയത്.
ഇതു മറിഞ്ഞു വീണത് ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നു പോകുന്ന തൂണിലായിരുന്നു. കെഎസ്ഇബി അധികൃതർ ഇതിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി വൈദ്യുതത്തൂൺ മുറിച്ചു മാറ്റിയാണ് അപകടം ഒഴിവാക്കിയത്.
ബസ് സ്റ്റാൻഡിനു പിൻഭാഗത്ത് ബസ് പാർക്ക് ചെയ്യുന്നതിനു സമീപം ലോട്ടറി ബങ്കുകൾ സ്ഥാപിച്ചിരിക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
ഇന്നലെ ബസ് ഇടിച്ച് മറിഞ്ഞു വീണ കേബിൾ തൂണിനൊപ്പം സ്റ്റാൻഡിലൂടെ സ്ഥാപിച്ചിരിക്കുന്ന കേബിൾ തൂണുകൾ ഇനിയും അപകടം വരുത്താനുള്ള സാധ്യത ഉണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തൂണുകൾ എല്ലാം വീപ്പയിൽ കോൺക്രീറ്റ് നിറച്ച് ഇതിലാണ് തൂൺ സ്ഥാപിച്ചിരിക്കുന്നത്.
ഇത് മറിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിനു സമീപം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉള്ളത് അപകട
സാധ്യത വർധിപ്പിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]