മാനന്തവാടി ∙ ആശങ്കകൾക്ക് വിരാമമിട്ട് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതോടെ വയനാട് ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് ഒരുക്കങ്ങൾ തകൃതിയായി.
ഓണാവധി കഴിയുന്ന ഉടൻ പ്രവേശന നടപടികൾ ആരംഭിക്കും. ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ട
ഒട്ടേറെ സംവിധാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കേണ്ടതുണ്ട്. വനിതാ ഹോസ്റ്റലിന് താഴെയങ്ങാടിയിൽ പുതുതായി നിർമിച്ച ഹോസ്റ്റൽ പ്രയോജനപ്പെടുത്തും.
ബോയ്സ് ഹോസ്റ്റലിനായി അനുയോജ്യമായ കെട്ടിടം കണ്ടെത്താനുണ്ട്.
മെഡിക്കൽ കോളജിനായി നഗരപരിധിയിൽ തന്നെ അമ്പുകുത്തിയിൽ വനം വകുപ്പിന്റെ ഒൗഷധ തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുത്ത് വനം വകുപ്പിന് പകരം സ്ഥലം കൈമാറാനാകുമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇതിന് പുറമേ നിലവിൽ ആശുപത്രിക്ക് സമീപത്തുള്ള സർക്കാർ ഉടമസ്ഥതയിലെ സ്ഥലങ്ങൾ മെഡിക്കൽ കോളജിന് വേണ്ടി ഏറ്റെടുക്കാമെന്ന അഭിപ്രായവും ഉണ്ട്.
ഓപ്പറേഷൻ തിയറ്ററുകൾ നവീകരിച്ചതും ഹൃദ്രോഗ ചികിത്സയ്ക്ക് കാത്ത്ലാബ് ആരംഭിച്ചതും പ്രസവ ചികിത്സയിൽ ദേശീയ അംഗീകാരം നേടിയതും നഴ്സിങ് കോളജ് പ്രവർത്തനം ആരംഭിച്ചതും അടക്കം നേട്ടങ്ങളുടെ പട്ടിക നീളുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ അടിയന്തര പരിഹാരം കാത്ത് കിടക്കുകയാണ്.
ക്ലാസ് മുറി ഒരുക്കി
മാനന്തവാടി ∙ നബാർഡ് ഫണ്ടിൽ നിർമാണം പൂർത്തിയാക്കിയ മൾട്ടി പർപ്പസ് കെട്ടിടത്തിൽ ലബോറട്ടറി അടക്കമുള്ള സൗകര്യങ്ങളും ലക്ചർ ഹാളുകളും പരീക്ഷാ ഹാളും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റിൽ ഇക്കുറി മാനന്തവാടിയും ഇടം പിടിക്കും. 12 മുതൽ 19 വരെയാണ് പ്രവേശന നടപടികൾ.
ഇൗ വർഷം അനുവദിച്ച 50 സീറ്റുകളിലേക്ക് ആദ്യ ഘട്ട അലോട്മെന്റിൽ 7 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുക.
43 സീറ്റുകൾ സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നും 7 സീറ്റുകൾ ദേശീയ തലത്തിലുള്ള ലിസ്റ്റിൽ നിന്നുമാണ് പ്രവേശനം നൽകുക. 22ന് ക്ലാസ് തുടങ്ങാൻ കഴിയുമെന്ന് പ്രിൻസിപ്പൽ ഡോ.എസ്.എസ്.മിനി മനോരമയോട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]