വടക്കാഞ്ചേരി ∙ വാഴാനി ഓണം ഫെസ്റ്റിനോടനുബന്ധിച്ചു കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ആരംഭിച്ചു. വാഴാനിക്കു പുറമേ നിയോജകമണ്ഡലത്തിലെ പൂമല ഡാം, ചെപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബസ് എത്തും.
10 ദിവസമാണു സ്പെഷൽ സർവീസ്. 3.30ന് തൃശൂരിൽ നിന്നാരംഭിക്കുന്ന സർവീസ് അത്താണി, പറമ്പായി വഴി പൂമല ഡാമിലെത്തും.
തിരിച്ച് അഞ്ചീട്ടി വഴി ചെപ്പാറ, നായരങ്ങാടി, കുറാഞ്ചേരി, എങ്കക്കാട് വഴി 4.45ന് വാഴാനിയിലെത്തും. 5.30ന് വാഴാനിയിൽ നിന്നു പറപ്പെട്ട് പുന്നംപറമ്പ്, തെക്കുംകര വഴി ഓട്ടുപാറയിൽ എത്തും.
6.10ന് എങ്കക്കാട് വഴി വീണ്ടും വാഴാനിയിൽ എത്തുന്ന ബസ് 7ന് പുറപ്പെട്ട് എങ്കക്കാട് വഴി വടക്കാഞ്ചേരിയിൽ എത്തും. 7.30ന് വടക്കാഞ്ചേരിയിൽ നിന്നു പുറപ്പെട്ട് ഓട്ടുപാറയിൽ എത്തി തെക്കുംകര വഴി വാഴാനിയിൽ എത്തും.
8.30ന് വാഴാനിയിൽ നിന്നു പുറപ്പെട്ട് എങ്കക്കാട് വഴി വടക്കാഞ്ചേരിയിൽ എത്തിയ ശേഷം 9ന് എങ്കക്കാട് വഴി തന്നെ വാഴാനിയിൽ തിരിച്ചെത്തും.
9.45ന് എങ്കക്കാട്, ഓട്ടുപാറ, വടക്കാഞ്ചേരി വഴി തൃശൂരിലേക്ക്.ഇന്നലെ വൈകിട്ട് ഓട്ടുപാറ ബസ് സ്റ്റാൻഡിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സ്പെഷൽ ബസ് സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, സ്ഥിരസമിതി അധ്യക്ഷൻ വി.സി.സജീന്ദ്രൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]