വണ്ണപ്പുറം∙ വണ്ണപ്പുറം വഴി ഇടുക്കിയിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ നാൽപതേക്കർ എസ് വളവിൽ ലോറി അപകടത്തിൽ പെട്ടു. മധുരയിൽ നിന്ന് വണ്ണപ്പുറം വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എസ് വളവിൽ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നത്.
ഒട്ടേറെ തവണ ഈ വളവിൽ അപകടം നടന്നിട്ടും അധികാരികൾ കണ്ണടയ്ക്കുന്നു. ആറ് ഹെയർപിൻ വളവുകളും കുത്തനെയുള്ള ഇറക്കവും മൂലം ഈ ഭാഗത്ത് അപകട
സാധ്യത വർധിക്കുകയാണ്. പല വളവുകളിലും സംരക്ഷണ ഭിത്തി ഇല്ലാത്തതു മൂലം അപകടങ്ങൾ ഉണ്ടാവുന്നു.
ലോഡ് കയറ്റിയ വലിയ ചരക്ക് വാഹനങ്ങൾ ഗൂഗിൾ മാപ്പ് നോക്കി ഈ റൂട്ടിൽ എത്തുന്നതോടെ കെണിയിൽ പെട്ട അവസ്ഥയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]