ചാത്തന്നൂർ ∙ വീടിനു സമീപം പാതയോരത്ത് പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ ഓടയിലേക്കു മറിഞ്ഞ കാറിന് അടിയിൽ അകപ്പെട്ടു പഞ്ചായത്ത് ഉദ്യോഗസ്ഥൻ മരിച്ചു. ബുധൻ രാത്രി നടന്ന സംഭവം ഇന്നലെ രാവിലെയാണ് പുറത്തറിയുന്നത്.
ഇലകമൺ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥൻ ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിനു സമീപം ഏറം നടയിൽ കിഴക്കതിൽ ജെ.എസ്.സജിത്ത് കുമാറാണ് (42) മരിച്ചത്.
ഭൂതനാഥ ക്ഷേത്രത്തിനു സമീപം പാലത്തിന് അരികിലാണ് അപകടം. പാതയോരത്താണ് കാർ പാർക്ക് ചെയ്യുന്നത്.
ഓടയോടു ചേർന്നുള്ള ഭാഗം താഴ്ചയാണ്. പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ ഈ ഭാഗത്തേക്കു മറിഞ്ഞ കാറിന്റെ പിന്നിലെ ഡോറിന്റെ ഭാഗത്തായി അകപ്പെട്ട
നിലയിലായിരുന്നു. കയ്യിൽ കാറിന്റെ താക്കോൽ ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ വഴി യാത്രക്കാരാണ് കാർ മറിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. സംസ്കാരം നടത്തി.
റിട്ട. അധ്യാപകരായ കെ.ജനാർദനൻ, എ.സരള ദമ്പതികളുടെ മകനാണ്.
ഭാര്യ: എ.ആർ.രാധിക (എഫ്സിഐ, കഴക്കുട്ടം). മക്കൾ: കൃഷ്ണ, അവന്തിക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]