തിരുവോണ ദിനത്തിലും റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റം. ഗ്രാമിന് 70 രൂപയുടെ ഒറ്റക്കുതിപ്പുമായി വില 9,865 രൂപയിലും പവന് 560 രൂപ വർധിച്ച് 78,920 രൂപയിലുമെത്തി.
രണ്ടും സർവകാല ഉയരം.
പണിക്കൂലിയും (3 മുതൽ 35% വരെ) ജിഎസ്ടിയും (3%) ഹോൾമാർക്ക് ചാർജും (53.10 രൂപ) ചേരുമ്പോൾ സ്വർണാഭരണം വാങ്ങുന്നതിൻ്റെ ചെലവ് ഇതിലുമേറെ ആണെന്നത് ഉപഭോക്താക്കളെ വലയ്ക്കും. എന്നാൽ, കുറഞ്ഞ വിലയിൽ സ്വർണാഭരണം വാങ്ങാനും അവസരമുണ്ട്.
18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങൾക്ക് 22 കാരറ്റിനെ അപേക്ഷിച്ച് വില നന്നേ കുറവാണ്.
18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 60 രൂപ വർധിച്ച് 8,170 രൂപയാണ്. മറ്റൊരു വിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 60 രൂപ ഉയർത്തി 8,105 രൂപയും.
14 കാരറ്റ് സ്വർണം ഗ്രാമിന് 6,305 രൂപയേയുള്ളൂ; 9 കാരറ്റിന് 4,070 രൂപയും. അതായത്, 22 കാരറ്റിനെ അപേക്ഷിച്ച് പാതി വിലയ്ക്കും സ്വർണം വാങ്ങാനാകും.
രാജ്യാന്തര വില ഔൺസിന് 8 ഡോളർ ഉയർന്ന് 3,557 ഡോളറിൽ എത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്നു വില ഉയർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]