കൂറ്റനാട് ∙ ആനയേക്കാൾ വലിപ്പുമുള്ള നന്മയുടെ നല്ല മാതൃകയായിരിക്കുകയാണ് ചാലിശ്ശേരി നവയുഗ പൂരാഘോഷക്കമ്മിറ്റി. സംസ്ഥാനത്തെ തന്നെ ഏറ്റവും തലയെടുപ്പുള്ള ആനകളെ എഴുന്നള്ളിക്കാൻ മത്സരിക്കുന്ന കമ്മിറ്റികളുടെ ഉത്സവമാണ് ചാലിശ്ശേരി മുലയംപറമ്പത്തുകാവിൽ നടക്കാറുള്ളത.് ഉത്സവത്തിലെ ആനയുടെ ഏക്കത്തുക ഉപയോഗിച്ച് സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന കുടുംബത്തിന് വീടു നിർമിച്ച് നൽകിയാണ് ഉത്സവക്കമ്മിറ്റി നല്ല മാതൃക സൃഷ്ടിച്ചത്.
പുനർനിർമിച്ച വീടിന്റെ താക്കോൽ ഇന്നു രാവിലെ 9ന് നവയുഗ കമ്മിറ്റി കുടുംബത്തിനു കൈമാറും. ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് പൂരാഘോഷത്തിനായി ഈ വർഷം ആനയ്ക്കു നൽകാനായി കരുതിയ ഏക്കത്തുകയായ 5,03,000 രൂപയാണ് വീടുപണിയാൻ ചെലവഴിച്ചത്. കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന ആലിക്കര വേങ്ങാട്ടുപറമ്പിൽ അജിതൻ (45) കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
രണ്ട് മാസം പിന്നിട്ട് സെപ്റ്റംബറിൽ, കുടുംബത്തിന്റെ മൂത്ത മകനും കുന്നംകുളം ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ അതുൽകൃഷ്ണ (15) വാഹനാപകടത്തിൽ മരിച്ചതോടെ കുടുംബം പൂർണമായും തകർന്നു.
അച്ഛനെയും മകനെയും നഷ്ടപ്പെട്ട കുടുംബത്തിന് പ്രതീക്ഷയുടെ തണലായിരിക്കുകയാണ് പൂരാഘോഷക്കമ്മിറ്റി.
ഉത്സവത്തിന് ഗജവീരൻ ചിറക്കൽ കാളിദാസിനെ 5,03,000 രൂപയ്ക്ക് ഏൽപിച്ചിരുന്നെങ്കിലും വീടുപണി പൂർത്തിയാക്കാനായി ആനയെ ഒഴിവാക്കി തുക ഉപയോഗിക്കാൻ തീരുമാനിച്ചു.
ഇതിനകം നൽകിയിരുന്ന 20,000 രൂപ അഡ്വാൻസ് ആവശ്യകത പറഞ്ഞപ്പോൾ ആന ഉടമ തന്നെ തിരികെ നൽകി.
കുന്നംകുളം ഷെയർ ആൻഡ് കെയർ സൊസൈറ്റി വീടുപണിക്കായി ഒരു ലക്ഷം രൂപ നൽകി. മറ്റു സുമനസ്സുകളും സഹായിച്ചു.
700 ചതുരശ്രയടി വീടിന്റെ ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി, പെയിന്റിങ്, ഇലക്ട്രിക്കൽ, പമ്പിങ് തുടങ്ങി എല്ലാ പണികളും പൂർത്തിയാക്കിയാണ് കുടുംബത്തിന് വീട് കൈമാറുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]