തിരുവനന്തപുരം ∙ കണ്ണമ്മൂലയിലെ വീട്ടിലെത്തി നടൻ മധുവിന് ഓണക്കോടിയും ഓണസമ്മാനങ്ങളും നൽകി ഗവർണർ രാജേന്ദ്ര ആർലേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഗവർണറുടെ പത്നി അനഘ ആർലേക്കറും ചെറുമകൻ ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു. ഉത്രാടദിനത്തിൽ വൈകിട്ട് 4.30നാണ് ഗവർണറും കേന്ദ്രമന്ത്രിയും മധുവിനെ കാണാനെത്തിയത്.
മധുവിന്റെ മകൾ ഡോ.
ഉമ ജെ.നായർ, ഭർത്താവ് കൃഷ്ണകുമാർ മറ്റു ബന്ധുമിത്രാദികൾ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ഗവർണർ ഓണക്കോടിയും ഓണസമ്മാനവും മധുവിനു നൽകി. സുരേഷ് ഗോപി മധുവിനെ ഷാൾ അണിയിക്കുകയും ഓണക്കോടി നൽകുകയും ചെയ്തു.
ഗവർണറും കുടുംബവും തന്നെ കാണാനെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ലെന്നും വന്നതിൽ വളരെ നന്ദിയുണ്ടെന്നും മധു പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]