ബെംഗളൂരു ∙ രാജ്യാന്തര
സംഘത്തിലെ 2 മലയാളികൾ ഉൾപ്പെടെ 6 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായാണ് പ്രതികളെ പിടികൂടിയത്.
ഇവരിൽ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈന് പിടിച്ചെടുത്തു. മലയാളികളായ എ.എം.സുഹൈൽ (31), കെ.എസ്.സുജിൻ (32), നൈജീരിയൻ പൗരൻമാർ, ബെംഗളൂരു സ്വദേശികളായ ദമ്പതികൾ എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.
ഡൽഹിയിൽ നിന്ന് ബെംഗളൂരു, കേരളം എന്നിവിടങ്ങളിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
സുഹൈലും സുജിനും ചേർന്നാണ് ലഹരിസംഘം ബെംഗളൂരുവിൽ നടത്തിയിരുന്നതെന്നാണ് പൊലീസ് റിപ്പോർട്ട്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കും സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എം.ഡി. സഹീദ് (29), ഭാര്യ സുഹ ഫാത്തിമ (29) എന്നിവരാണ് പിടിയിലായ ദമ്പതികൾ.
മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ ലഹരിമരുന്ന് വ്യാപാരത്തിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സഹീദിനെ പുനർവിവാഹം ചെയ്ത ശേഷം, ദമ്പതികൾ സുഹൈലുമായി ഇടപാടുകൾ നടത്തുകയായിരുന്നു.
ഡൽഹി, ബെംഗളൂരു, കേരളം തുടങ്ങി സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു വിതരണ ശൃംഖല പിടിയിലായ ലഹരി സിൻഡിക്കേറ്റിനുണ്ടായിരുന്നുവെന്നും നൈജീരിയക്കാരാണ് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
വിദ്യാർഥികൾ, ഐടി പ്രൊഫഷനലുകൾ, യുവാക്കൾ എന്നിവരെയാണ് സിൻഡിക്കേറ്റ് ലക്ഷ്യമിട്ടതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം ബ്രാഞ്ച്) ഹർഷ് ഇന്തോറ പറഞ്ഞു. സുഹൈലിനെ ക്രൈംബ്രാഞ്ച് യൂണിറ്റ് കുറച്ച് കാലമായി നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഗസ്റ്റ്ഹൗസിൽ വച്ചാണ് സുഹൈലിനെയും സുജിനെയും പൊലീസ് പിടികൂടിയത്. റെയ്ഡിൽ ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ചോദ്യം ചെയ്യലിൽ, ബെംഗളൂരുവിലെ ലഹരിവിതരണ സംഘത്തെ കുറിച്ച് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പൊലീസ് ബെംഗളൂരുവിൽ എത്തി റെയ്ഡ് നടത്തി ദമ്പതികൾ അടക്കമുള്ളവരെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]