കാട്ടാക്കട ∙ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാമിലെ ഓണം വാരാഘോഷത്തിനു കൊടിയേറി.
സി.കെ.ഹരീന്ദ്രൻ എംഎൽഎ ഓണപ്പതാക ഉയർത്തിയതോടെ നാലു നാൾ നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിനു തുടക്കമായി. 8ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപനം.
സഞ്ചാര കേന്ദ്രവും പരിസരവും വൈദ്യുത ദീപാലങ്കാരത്താൽ മനോഹരമാക്കി. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ സി.കെ.ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
സഞ്ചാര കേന്ദ്രവും പരിസരവും ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് മോടി പിടിപ്പിച്ചത്.ആഘോഷ ദിനങ്ങളിൽ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് അമ്യൂസ്മെന്റ് പാർക്ക് ഡാമിൽ ഒരുക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു. 8ന് വൈകിട്ട് കള്ളിക്കാട് ജംക്ഷനിൽ നിന്നു ഡാമിലേക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിക്കും.പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രികുമാർ അധ്യക്ഷനായി.
ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]