നിങ്ങളുടെ നിക്ഷേപങ്ങൾ വർഷങ്ങൾക്കു ശേഷം ശമ്പളംപോലെ എല്ലാ മാസവും ലഭിക്കുന്നതു സങ്കൽപിച്ചുനോക്കൂ. ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്രീഡം എസ്ഐപി ലക്ഷ്യമിടുന്നതും അതാണ്.
ആദ്യം സമ്പത്തു വളർത്താനും പിന്നീട് ആ സമ്പത്തു കൃത്യമായി നിങ്ങളിലേക്ക് എത്താനുംവേണ്ടി രണ്ടു ഘട്ടങ്ങളായി രൂപകൽപന ചെയ്തിരിക്കുന്ന നിക്ഷേപരീതിയാണിത്.
എന്താണ് ഫ്രീഡം എസ്ഐപി?
ഫ്രീഡം SIP നിങ്ങള്‍ കേട്ടിട്ടുള്ള പതിവ് എസ്ഐപി അല്ല. ഇവിടെ എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനി(എസ്ഐപി)നൊപ്പം പണം പിൻവലിക്കാനായി സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനും (എസ്ഡബ്ല്യുപി) സംയോജിപ്പിച്ചിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ, നിങ്ങൾ ഒരു നിശ്ചിത വർഷത്തേക്ക് (8മുതല്‍ 30വർഷംവരെ) ഒരു ഇക്വിറ്റി മ്യൂച്വൽഫണ്ടിൽ പ്രതിമാസം നിക്ഷേപിക്കുന്നു.
ഈ കാലയളവിനുശേഷം, നിക്ഷേപം മറ്റൊരു സ്കീമിലേക്കു മാറ്റുകയോ അല്ലെങ്കിൽ അതേ ഫണ്ടിൽതന്നെ തുടരുകയോ ചെയ്യാം. ശേഷം ഈ ഫണ്ടിൽനിന്ന് എസ്ഡബ്ല്യുപി ആരംഭിക്കാം.
അടിസ്ഥാനപരമായി സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ടുകൊണ്ട് ഐസിഐസിഐ അവതരിപ്പിച്ച നിക്ഷേപപദ്ധതിയാണിത്.
പ്രവർത്തനം എങ്ങനെ?
ഒരു ഫണ്ടിൽ 15 വർഷത്തേക്കു 10,000 രൂപ പ്രതിമാസ എസ്ഐപി ആരംഭിക്കുന്നുവെന്നു കരുതുക. 15 വർഷത്തിനുശേഷം, നിങ്ങളുടെ നിക്ഷേപം സ്വയം പ്രതിമാസ എസ്ഡബ്ല്യുപി ആരംഭിക്കാൻ ഉപയോഗിക്കും.
അതിലൂടെ നിങ്ങൾക്ക് മാസം 30,000 ലഭിക്കാൻതുടങ്ങും. നിക്ഷേപകൻ എസ്ഡബ്ല്യുപി തുക തീരുമാനിച്ചിട്ടില്ലെങ്കിൽ, എസ്ഐപി നിക്ഷേപമനുസരിച്ചുള്ള ഡീഫോൾട്ട് തുകയാണ് 30,000 രൂപ.
മുഴുവൻ തുകയും പിൻവലിക്കാതെതന്നെ പണം മാസം ലഭിച്ചുകൊണ്ടിരിക്കും. ബാക്കി തുക ഫണ്ടിൽ കിടക്കും, അതു വളരും.
എന്താണ് നേട്ടം?
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പദ്ധതിയാണ് ഫ്രീഡം എസ്ഐപി. നിശ്ചിത സമയപരിധിക്കുള്ളിൽ പാസീവ് ഇൻകം സൃഷ്ടിക്കാൻ കഴിയും എന്നതാണ് മേന്മ.
വിരമിക്കൽ ആസൂത്രണംചെയ്യല്‍, വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെ എല്ലാ മാസവും പണം ആവശ്യമുള്ള സമയങ്ങളിൽ നിക്ഷേപം സുസ്ഥിരമായ വരുമാനം ഉറപ്പാക്കും.
നിക്ഷേപകർക്ക് ഐസിഐസിഐയുടെ ഒന്നിലധികം സ്കീമുകളിൽനിന്ന് എസ്ഐപിക്കും എസ്ഡബ്ല്യുപിക്കും ഫണ്ട് തിരഞ്ഞെടുക്കാം. എത്ര തുക എത്ര സമയം നിക്ഷേപിക്കണം എന്നും എത്ര തുക പിൻവലിക്കണമെന്നും തീരുമാനിക്കാം.
എസ്ഐപി തുക ചെറുതാണെങ്കിലും നേരത്തേ ആരംഭിക്കുക എന്നതാണ് പ്രധാനം. എസ്ഡബ്ല്യുപി തുക തീരുമാനിച്ചിട്ടില്ലെങ്കിൽ, നിക്ഷേപവും കാലയളവും അനുസരിച്ച് ഫണ്ട് ഹൗസ് ഒരു തുക നിശ്ചയിക്കും.
ലഭ്യമായ യൂണിറ്റുകൾ തീരുംവരെ എസ്ഡബ്ല്യുപി തുടരാം.
(മലയാള മനോരമ സമ്പാദ്യം ഓഗസ്റ്റ് 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]