ഹൈദരാബാദ്∙ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്നു വീടുവിട്ടിറങ്ങിയ യുവാവ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ 36 വയസ്സുകാരനാണ് മൂന്നുമക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയത്. തെലങ്കാനയിലെ നാഗർകുർനൂൽ ജില്ലയിലെ വിവിധ ഇടങ്ങളിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നായി എട്ടും ആറും വയസ്സുള്ള പെൺമക്കളുടെയും നാലുവയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മക്കളെ പെട്രോളൊഴിച്ച് കത്തിച്ചതിന് പിന്നാലെ യുവാവ് വിഷം കഴിച്ച് മരിക്കുകയായിരുന്നെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യയുമായുണ്ടായ വഴക്കിനു പിന്നാലെ, ഓഗസ്റ്റ് 30ന് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽനിന്ന് മക്കളുമൊത്ത് ബൈക്കിൽ യുവാവ് സ്ഥലം വിടുകയായിരുന്നു.
ബൈക്കിന്റെ നമ്പർ പരിശോധിച്ചതിന് പിന്നാലെ യുവാവിന്റെ കുടുംബവുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.
ഇതിനോടകം തന്നെ കുടുംബം യുവാവിനെയും മക്കളെയും കാണാനില്ലെന്നുകാട്ടി പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും യുവാവ് കുട്ടികളുമായി ബൈക്കിൽ നാഗർകുർനൂലിലേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]