ആറന്മുള∙ വള്ളസദ്യയ്ക്കും തീർഥാടനത്തിനുമായി എത്തുന്ന ഭക്തർക്കും പൊതുജനത്തിനും അസൗകര്യമായി പൊലീസിന്റെ പാർക്കിങ്. ആഴ്ചകൾക്കു മുൻപ് നിയമലംഘനത്തിനു പിടികൂടിയ ലോറിയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഗ്രൗണ്ടിൽ ഇട്ടിരിക്കുന്നത് എന്നാണ് ആരോപണം. വർഷങ്ങൾക്കു മുൻപ് നിർമിച്ച ഓടയുടെ മുകളിലായാണ് ലോറി പാർക്കു ചെയ്തിരിക്കുന്നത്.
ഭാരമുള്ള ലോറി ആയതിനാൽ ഏതുനിമിഷവും ഓടയുടെ മേൽ മൂടി തകരുന്ന അവസ്ഥയാണ് ഉള്ളതെന്നു പ്രദേശവാസികൾ പറയുന്നു.
ആറന്മുള ക്ഷേത്രത്തിൽ നിലവിൽ പതിനഞ്ചോളം വള്ളസദ്യകൾ വരെ ഒരു ദിവസം നടക്കുന്നുണ്ട്. പലർക്കും ക്ഷേത്രത്തിനു വളരെ അകലെയായി വാഹനം പാർക്കു ചെയ്തു നടന്നു വരേണ്ട
സ്ഥിതിയാണ് ഉള്ളത്. പ്രായമായവരാണ് ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]