ഷൊർണൂർ ∙ എറണാകുളം ഷൊർണൂർ റെയിൽ പാതയിലെ ട്രെയിനുകളുടെ തിരക്കിനു പരിഹാരമാകുന്നു. ഭാരതപ്പുഴയ്ക്കു കുറുകെയുള്ള മൂന്നാം റെയിൽവേ മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകൾ സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചു.
ആദ്യഘട്ടമായി പുഴയിൽ പൈലിങ് പണികളാണ് തുടങ്ങിയിട്ടുള്ളത്. 450 കോടിയോളം രൂപ ചെലവഴിച്ചാണ് റെയിൽവേ പാലം നിർമിക്കുന്നത്.
പാലക്കാട് ഭാഗത്തേക്കുള്ള പാലത്തോടു ചേർന്നാണ് റെയിൽവേയുടെ മൂന്നാം പാലവും നിർമിക്കുന്നത്.
പാലത്തോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഇതിനോടകം പൂർത്തിയായി. മൂന്നാം പാലം വരുന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതത്തിനു വേഗം കൂടുമെന്നാണു റെയിൽവേ വിലയിരുത്തുന്നത്. എറണാകുളം ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എണ്ണം കൂടുതലായതിനാൽ ദീർഘദൂര ട്രെയിനുകൾക്കു വേണ്ടി പല ദിവസങ്ങളിലും ഹ്രസ്വദൂര ട്രെയിനുകൾ അടുത്തുള്ള ക്രോസിങ് സ്റ്റേഷനുകളിൽ പിടിച്ചിടുകയാണ് പതിവ്.
വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ ഇപ്പോഴും ടിക്കറ്റ് ലഭിക്കാത്തത്ര തിരക്കാണ് നിലവിലുള്ളത്.
ഷൊർണൂർ ഭാഗത്തേക്കുളള ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുമ്പോൾ അതു യാത്രക്കാർക്ക് ഷൊർണൂരിൽ നിന്നുള്ള കണക്ഷൻ ട്രെയിനുകൾ നഷ്ടപ്പെടുന്നതും കാരണമാകുന്നു. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]