മുള്ളൻകൊല്ലി ∙ പഞ്ചായത്തിനു നടുവിലൂടെ കുടിയേറ്റ ഗ്രാമങ്ങളെ കോർത്തിണക്കുന്ന മാടൽ – മരക്കടവ് റോഡ് നീളെ കുഴികൾ. പഞ്ചായത്ത് സ്റ്റേഡിയം, ആരോഗ്യകേന്ദ്രം, പള്ളികൾ, ക്ഷീരസംഘം തുടങ്ങിയവയെല്ലാം ഈ പാതയോരത്താണ്.
ചേലൂരിലും പരിസരങ്ങളിലും കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങൾക്ക് പെരിക്കല്ലൂർ, പാടിച്ചിറ എന്നിവിടങ്ങളിലെത്താനുള്ള എളുപ്പമാർഗവും ഇതുതന്നെ. കർണാടക യാത്രക്കാർക്ക് തോണിക്കടവിലും തീരദേശപാതയിലുമെത്താനുള്ള റോഡാണ് ഒരടിപോലും തകരാനില്ലാതെ നശിച്ചത്.
കണ്ടംതുരുത്തിക്കവല ഭാഗത്ത് റോഡിന്റെ ഇരുഭാഗത്തുകൂടിയും ഉറവജലമൊഴുകുന്നു.
റോഡിലൊരിടത്തും മഴവെള്ളമൊഴുകാൻ ഓടകളില്ല. പറമ്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നൊഴുകി റോഡിലെത്തുന്ന വെള്ളമപ്പാടെ കെട്ടിക്കിടക്കുന്നു.
ഇക്കൊല്ലത്തെ അതിവർഷവും റോഡ് തകർച്ചയ്ക്ക് വേഗംകൂട്ടി. ചേലൂർ ഭാഗത്തുള്ളവർ ഇപ്പോൾ വീട്ടിലെത്താൻ കുറുക്കുവഴി തേടേണ്ടി വരുന്നു.
10 വർഷം മുൻപ് ടാർചെയ്ത റോഡിൽ പിന്നീട് കുഴിയടയ്ക്കലുണ്ടായില്ല. 5 ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിലിപ്പോൾ പേരിന് 2 സർവീസ്മാത്രം.
അതും നഷ്ടത്തിലെന്ന് ബസുടമകൾ.തദ്ദേശ സ്ഥാപനങ്ങൾക്ക് റോഡ് നിർമാണം അസാധ്യമായതിനാൽ മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പുൽപള്ളി– പെരിക്കല്ലൂർ, പെരിക്കല്ലൂർ– മരക്കടവ് റൂട്ടുകളുമായി ബന്ധപ്പെടുന്ന റോഡ് പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഒട്ടേറെത്തവണ നാട്ടുകാർ എംപി മുഖേന നിവേദനം നൽകിയിരുന്നു. അതിനും മറുപടിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]