കുന്നംകുളം∙ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തൃശൂർ റോഡിൽ താലൂക്ക് ആശുപത്രി കവാടത്തിനു സമീപം ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഗതാഗതം തടഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 110 പേർക്കെതിരെ കേസെടുത്തു. 2023 ഏപ്രിലിൽ പൊലീസുകാർ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെതിരെ മൂന്നാംമുറ പ്രയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്.
പൊലീസിന്റെ അടിയേറ്റ് അവശനിലയിലായ സുജിത്ത് ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പൊലീസ് മർദനത്തിനെതിരെ നിയമ പോരാട്ടത്തിന് സുജിത്തിന് പിന്തുണ നൽകിയ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രവർത്തകർ സർക്കാരിനും പൊലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി.
സബ് ട്രഷറി റോഡിലെ ഇന്ദിരാഭവനിൽ നിന്ന് തുടങ്ങി പട്ടണം ചുറ്റിയെത്തിയ മാർച്ച് തടയാൻ പൊലീസ് വൻ സന്നാഹമാണ് ഒരുക്കിയത്. മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പട്ടണത്തിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
ധർണ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]