റാന്നി ∙ പൈപ്പ് പൊട്ടി പുനലൂർ–മൂവാറ്റുപുഴ പാതയിൽ തകർന്ന ഭാഗത്തെ ടാറിങ് 15ന് അകം പൂർത്തിയാക്കും. തകർന്ന ഭാഗം ആദ്യപടിയായി, വാഹനങ്ങളോടാൻ കഴിയുന്ന വിധം നന്നാക്കി.
പൈപ്പിന്റെ പൊട്ടലും പരിഹരിച്ചു. സ്വകാര്യ മൊബൈൽ കമ്പനിക്കായി കേബിൾ സ്ഥാപിക്കാൻ ഡ്രില്ലർ ഉപയോഗിച്ചു പണി നടത്തിയപ്പോഴാണു കുത്തുകല്ലുങ്കൽപടിക്കും മന്ദിരം ജംക്ഷനും മധ്യേ പൈപ്പ് പൊട്ടിയത്.
പുതുതായി നിർമിച്ച പാതയുടെ ഉപരിതലത്തിലെ ബിഎം ബിസി ടാറിങ്ങിനടിയിലൂടെ വെള്ളം കുത്തിയൊലിച്ചു തിങ്കളാഴ്ച ഉച്ചയ്ക്കു റോഡിന്റെ മധ്യ ഭാഗം തകരുകയായിരുന്നു.
കെഎസ്ടിപി, ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പൈപ്പുകൾ സ്ഥാപിക്കുമ്പോൾ പാതയിലുണ്ടാകുന്ന എല്ലാ നാശങ്ങൾക്കും നഷ്ടങ്ങൾക്കും മൊബൈൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്വമെന്നു കരാറിൽ വ്യവസ്ഥയുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണു പുനരുദ്ധാരണം അടിയന്തരമായി നടത്താൻ കമ്പനിയോടു കെഎസ്ടിപി നിർദേശിച്ചത്.
ടാറിങ്ങിന്റെ അവശിഷ്ടങ്ങൾ നീക്കിയ ശേഷം 5 മീറ്റർ വീതിയിലും 6 മീറ്റർ നീളത്തിലും ചതുരത്തിൽ കുഴിയെടുത്തു. ഒരടിയോളം താഴ്ചയിൽ മാത്രമേ നാശം നേരിട്ടിരുന്നുള്ളൂ.
ഇവിടെ പാറപ്പൊടിയും മെറ്റലും ചേർന്ന ജിഎസ്ടി ഇട്ടു. തുടർന്നു വൈബ്രേറ്റർ റോളർ ഉപയോഗിച്ച് ഉറപ്പിച്ചു.
പാതയുടെ ഉപരിതലം ഗതാഗതയോഗ്യമാക്കി.
വാഹനങ്ങൾ തുടരെ ഓടി ഇതു കൂടുതൽ ബലപ്പെടുത്തിയ ശേഷമേ ബിഎം ബിസി ടാറിങ് നടത്തൂ.റാന്നി മേജർ ജല വിതരണ പദ്ധതിയുടെ പൈപ്പാണു പൊട്ടിയത്.തിങ്കളാഴ്ച വൈകിട്ടു തന്നെ മന്ദിരം പള്ളിപടി ബൂസ്റ്റിങ് സ്റ്റേഷനിലേക്കുള്ള ജല വിതരണം പുനഃസ്ഥാപിച്ചിരുന്നു. വിതരണ പൈപ്പുകൾ രാത്രി നന്നാക്കി ഇന്നലെ പൂർണമായി ജല വിതരണം പുനഃസ്ഥാപിച്ചു.
കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രമോദ് നാരായൺ എംഎൽഎ സ്ഥലം സന്ദർശിച്ച നിർമാണ പുരോഗതി വിലയിരുത്തി. പാതയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]