ന്യൂഡൽഹി ∙ നിരക്കുപരിഷ്കരണം സംബന്ധിച്ച് കേന്ദ്രം നൽകിയ ശുപാർശകൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ നികുതിയിൽ വലിയ കുറവാണ് ഉണ്ടാവുക. നിലവിലെ നികുതിയും പുതിയ നികുതിയും ബാധകമാവുന്ന സാധനങ്ങളാണ് ചുവടെ.
∙ 5%ൽ നിന്ന് 0%: പീത്സ ബ്രെഡ്,പനീർ, ഉയർന്ന താപനിലയിൽ തിളപ്പിച്ച ലോങ് ലൈഫ് പാൽ. ∙ 12%-0%: അറ്റ്ലസ്, ഭിത്തിയിൽ തൂക്കുന്ന ഭൂപടങ്ങൾ, പെൻസിൽ ഷാർപ്നർ, ഇറേസർ, ക്രയോൺ, എക്സർസൈസ് ബുക്സ്, ഗ്രാഫ് ബുക്സ്, ലാബ് ബുക്സ്, ജ്യോമെട്രി ബോക്സ്.
∙ 18%–0%: പൊറോട്ടയടക്കം എല്ലാത്തരം ഇന്ത്യൻ ഫ്ലാറ്റ് ബ്രെഡുകൾ. ∙ 12%–5%: കണ്ടൻഡ്സ് മിൽക്, വെണ്ണ, നെയ്യ്, ചീസ്, ബ്രസീൽ നട്ട്, ബദാം, ഹേസൽനട്ട്, പിസ്ത, ഈന്തപ്പഴം, അത്തിപ്പഴം, അവക്കാഡോ, പാത്രങ്ങൾ, മൃഗക്കൊഴുപ്പ്, സോസേജ്, പഞ്ചസാര മിഠായികൾ, പാസ്ത (നൂഡിൽസ് അടക്കം), മിക്സ്ചർ പോലെയുള്ള ലഘുഭക്ഷണങ്ങൾ (പ്രീപാക്കേജ്ഡ് നംകീൻ), പായ്ക് ചെയ്ത കരിക്കുംവെള്ളം, 20 ലീറ്ററിന്റെ മിനറൽ വാട്ടർ ബോട്ടിൽ, ഫ്രൂട്ട് പൾപ്പ്, സോയ മിൽക് ഡ്രിങ്ക്, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, രോഗ പരിശോധനാ കിറ്റുകൾ, ഗ്ലൂക്കോമീറ്ററും സ്ട്രീപ്പും, കണ്ണട, കൃഷിക്ക് ഉപയോഗിക്കുന്ന ഡീസൽ എൻജിൻ (15 എച്ച്പി വരെ), ഹാൻഡ് പമ്പ്, സ്പ്രിങ്ക്ളർ, കാർഷിക ഉപകരണങ്ങൾ, ട്രാക്ടറുകൾ, സോളർ കുക്കറുകൾ, സോളർ വാട്ടർ ഹീറ്റർ, ബയോഗ്യാസ് പ്ലാന്റ്, വിൻഡ്മിൽ, സോളർ വിളക്കുകൾ, തയിക്കാനുള്ള നൂൽ, നിലത്തുവിരിക്കുന്ന മാറ്റുകൾ, ബാൻഡേജ്, ഗോസ്, ടൂത്ത് പൗഡർ, ഫീഡിങ് ബോട്ടിൽ, കുടകൾ, മേശ, തയ്യൽ മെഷീൻ, സൈക്കിളുകൾ, പെട്രോമാക്സ്, കുട്ടികൾക്കുള്ള നാപ്കിൻ, ചിലയിനം ജൈവ കീടനാശിനികൾ.
∙ 18%–5%: ടാൽകം പൗഡർ, ഹെയർ ഓയിൽ, ഷാമ്പു, ടൂത്ത്പേസ്റ്റ്, ഷേവിങ് ക്രീം, ആഫ്റ്റർഷേവ് ലോഷൻ, സോപ്പ്, ടൂത്ത് ബ്രഷ്, കൊക്കോ ബട്ടർ, കൊക്കോ പൗഡർ, ചോക്കലേറ്റ്, കോൺഫ്ലേക്സ്, പേസ്ട്രി, കേക്ക്, ബിസ്കറ്റ്, വേഫർ, സൂപ്പ്, ഐസ്ക്രീം, ജെലാറ്റിൻ, സൾഫ്യൂരിക് ആസിഡ്, അമോണിയ, ട്രാക്ടറുകൾക്കുള്ള ഹൈഡ്രോളിക് പമ്പുകൾ, തെർമോമീറ്റർ, ട്രാക്ടർ ടയറും ഭാഗങ്ങളും. ∙ 12%–18%: 2,500 രൂപയ്ക്കു മുകളിൽ വിലയുള്ള വസ്ത്രങ്ങൾ.
∙ 28%–18%: പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾ (1200 സിസി വരെ), ഡീസൽ, ഡീസൽ ഹൈബ്രിഡ് കാറുകൾ (1,500 സിസി വരെ), മുച്ചക്ര വാഹനങ്ങൾ, 350 സിസി വരെയുള്ള മോട്ടർ സൈക്കിളുകൾ, എയർ കണ്ടീഷനർ, ഡിഷ്വാഷർ, ടെലിവിഷൻ സെറ്റ് (32 ഇഞ്ചിനു മുകളിൽ), പ്രൊജക്ടറുകൾ, സിമന്റ്, ചിലയിനം വാഹനങ്ങൾ. ∙ 28%–40%: പാൻ മസാല, എയറേറ്റഡ്/കാർബണേറ്റഡ് പാനീയങ്ങൾ (കോള), 18% സ്ലാബിൽ വരാത്ത ഉയർന്ന ശ്രേണിയിൽപ്പെട്ട
ചില വാഹനങ്ങൾ (ഇരുചക്ര വാഹനങ്ങൾ അടക്കം), വ്യക്തിപരമായ ആവശ്യങ്ങൾക്ക് വാങ്ങുന്ന വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഉല്ലാസനൗക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

