കൊല്ലം∙ ഗതാഗത ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ആഘോഷമാകാം അതിരു കടക്കരുത്’ എന്ന സന്ദേശത്തോടെ ട്രാക്കും മോട്ടർ വാഹന വകുപ്പും ചേർന്ന് സംഘടിപ്പിച്ച പായസ വണ്ടി മാവേലിയുമായി നഗരത്തിലിറങ്ങി. കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു.
ആർടിഒ കെ.അജിത് കുമാർ അധ്യക്ഷത വഹിച്ചു.
ട്രാക്ക് സെക്രട്ടറി റിട്ട.ഇൻസ്പെക്ടർ എച്ച്.ഷാനവാസ്, ജോയിന്റ് ആർടിഒ ആർ.ശരത്ചന്ദ്രൻ, ട്രഷറർ ഗോപൻ ലോജിക് എന്നിവർ പ്രസംഗിച്ചു. കലക്ടറേറ്റ്, ഹൈസ്കൂൾ ജംക്ഷൻ, ചിന്നക്കട, ആശ്രാമം, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ പ്രചാരണ പരിപാടി നടത്തി.
തുടർന്ന് മാവേലി വേഷധാരിയായ ട്രാക്ക് അംഗം നൗഷാദ് മാവേലി വേഷത്തിൽ രക്തദാനവും നടത്തി. ഗതാഗത നിയമലംഘനം നടത്തിയവർക്ക് മാവേലി പായസവും ഒപ്പം ശരിയായ നിയമ പാലനത്തിനായുള്ള സന്ദേശവും ലഘുലേഖയും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]