ലണ്ടൻ: യുകെയിലെ ഇന്ത്യൻ കുടുംബം നടത്തുന്ന റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പണം നൽകാതെ ആറംഗ സംഘം മുങ്ങി. ആറ് പേരടങ്ങുന്ന സംഘം 23,000 രൂപ (200 പൗണ്ട്) ബിൽ അടയ്ക്കാതെ മുങ്ങുകയായിരുന്നു.
ഓഗസ്റ്റ് 30 നാണ് സംഭവം. പണം നൽകാതെ രണ്ട് കുടുംബങ്ങളാണ് കബളിപ്പിച്ചതെന്ന് ഭക്ഷണശാല നടത്തുന്ന രമൺ കൗറും നരീന്ദർ സിംഗ് അത്വയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നാല് മുതിർന്നവരും കുട്ടികളും അടങ്ങുന്ന സംഘം 15 മിനിറ്റ് മുമ്പ് ടേബിൾ ബുക്ക് ചെയ്തു, പക്ഷേ പ്രതീക്ഷിച്ചതിലും ഇരട്ടി ആളുകളുമായി എത്തി. ഏറെ നേരമെടുത്ത് വിലകൂടിയ വിഭവങ്ങൾ കഴിച്ചു.
വൈകുന്നേരം ആയപ്പോൾ, സ്ത്രീകളും കുട്ടികളും പുറത്തേക്ക് പോയി പണം നൽകാൻ രണ്ട് പുരുഷന്മാരെ വിട്ടു. അഞ്ച് കാർഡുകൾ പരീക്ഷിച്ചുനോക്കിയെങ്കിലും ബില്ലടക്കാൻ സാധിച്ചില്ല.
പണം നൽകാൻ വേറെ മാർഗമില്ലെന്ന് പറഞ്ഞ ഇവർ തിരിച്ചറിയൽ രേഖകളൊന്നും നൽകാതെ സെപ്റ്റംബർ 1 തിങ്കളാഴ്ചയോടെ പണം അടയ്ക്കാമെന്ന് വാഗ്ദാനം നൽകി പോയി. അതിനുശേഷം പണമൊന്നും നൽകിയിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാനും പൊലീസിനെ അറിയിക്കാനും ഒരുങ്ങുകയാണെന്ന് ഉടമകൾ പറഞ്ഞു. പൊലീസിനെ അറിയിക്കാൻ ആഗ്രഹമില്ല, പക്ഷേ ഇപ്പോൾ ഇത് മാത്രമാണ് ഞങ്ങളുടെ ഏക മാർഗമെന്നും ഇവർ പറഞ്ഞു.
നിരവധി കുടുംബങ്ങൾ പതിവായി ഇവിടെ വരാറുണ്ട്. ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ഇവർ പുതിയ സന്ദർശകരായിരുന്നുവെന്നും ഇവർ പറഞ്ഞു. 200 പൗണ്ട് ബിൽ അടയ്ക്കാത്തത് ഞങ്ങളുടെ റെസ്റ്റോറന്റിന് വലിയ പ്രത്യാഘാതമുണ്ടാക്കുന്നു.
നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഇവർ ചോദിച്ചു. ഇവരുടെ കുറിപ്പിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]