ന്യൂഡൽഹി ∙ ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി.
5, 18 ശതമാനം സ്ലാബുകൾ നിലനിർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. അതേസമയം, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ തീരുമാനമായില്ല.
പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി ജിഎസ്ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവയ്ക്ക് വില കുറയും.
32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനം ആയിരിക്കും ജിഎസ്ടി.
ഹെയർ ഓയിലിനു 5 ശതമാനം ആയിരിക്കും
. വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.
വ്യക്തിഗത ആരോഗ്യ ഇൻഷുറൻസിനും ഇതു ബാധകമായിരിക്കും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും ജിഎസ്ടി ഉണ്ടാകില്ല.
രാസവളത്തിനും കീടനാശിനിക്കും വില കുറയും. ചെറു കാറുകൾക്കും ജിഎസ്ടിയിൽ ഇളവുണ്ടാകും.
പാൻ മസാലകൾക്കും സിഗരറ്റിനും വില കൂടും. സെപ്റ്റംബർ 22 മുതലാകും പുതിയ നികുതി നിലവിൽ വരിക.
അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.
പതിനെട്ട് ശതമാനം നികുതി: ടിവി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്നു ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും.
350 സിസിയിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28ൽ നിന്ന് 18 ശതമാനമായി കുറയും.
40 ശതമാനം നികുതി: ആഡംബര കാറുകൾ, സ്വകാര്യ വിമാനങ്ങൾ, വലിയ കാറുകൾ, ഇടത്തരം കാറുകൾ എന്നിവയ്ക്ക് 40 % ജിഎസ്ടി ചുമത്തും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]