തൃശൂർ ∙ നഷ്ടപ്പെട്ട ഡേറ്റ വീണ്ടും അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായുള്ള സെർവർ പണിമുടക്ക് ജില്ലയിലും റേഷൻ കടകളുടെ പ്രവർത്തനത്തെ ബാധിച്ചു.
ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്ന ദിവസമായിരുന്നു ഇന്നലെ. സെർവർ പുനഃക്രമീകരിക്കേണ്ടതിനാൽ ഉച്ചവരെ വിതരണം ഉണ്ടായിരിക്കില്ല എന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകിട്ട് 4ന് റേഷൻകടകൾ തുറന്നപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നില്ല. ആറിനു ശേഷമാണു തകരാർ പരിഹരിച്ചത്. തകരാർ പരിഹരിക്കുമെന്ന് പ്രതീക്ഷ ഇല്ലാത്തതിനാൽ ഇതിനകം പലരും മടങ്ങിപ്പോയിരുന്നു.
പല കടകളിലും പിന്നെ ഒരു ഉപഭോക്താവു പോലും എത്തിയതുമില്ല. ജില്ലയിൽ എവിടെ നിന്നും പരാതി ഒന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസർ ശിവകാമി അമ്മാൾ പറഞ്ഞു.
ചൊവ്വാഴ്ച ആയതിനാലും മാസാദ്യം ആയതിനാലുമാകാം കാര്യമായ പരാതികൾ ഉയരാതിരുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസത്തെ റേഷൻ ഈ മാസം 4 വരെ വിതരണം ചെയ്യണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നെങ്കിലും, മാസാദ്യം റേഷൻ വാങ്ങിയവർക്ക് ഈ മാസം അതേസമയത്ത് റേഷൻ ധാന്യങ്ങൾ കിട്ടാതെ വന്നാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കഴിഞ്ഞ മാസത്തെ വിതരണം 31ന് തന്നെ നിർത്തി ഇന്നലെ മുതൽ ഈ മാസത്തെ റേഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ആദ്യ ദിവസം സുഗമമായ വിതരണം നടന്നില്ല. ഓണക്കാലത്ത് സമയബന്ധിതമായി സെർവർ ജോലികൾ തീർക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
റേഷൻ കട ഉടമകളാണ് ഇതിൽ ആശങ്കയിലായിരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ സെർവർ തകരാർ വന്നാൽ അത് കടകളിൽ തർക്കത്തിനു വഴി വയ്ക്കും
കിറ്റും മുടങ്ങി
തിരുവനന്തപുരം ∙ സെപ്റ്റംബറിലെ റേഷൻ വിതരണത്തിനൊപ്പം മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും മുടങ്ങി. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പിഡിഎസ് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി ഏകീകൃത സോഫ്റ്റ്വെയറിലേക്കുള്ള അപ്ഡേഷൻ നീണ്ടുപോയതാണു കാരണമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സൗജന്യ ഓണക്കിറ്റ് വിതരണം 15 വരെ തുടരുമെന്നു മന്ത്രി ജി. ആർ.
അനിൽ അറിയിച്ചു. വിതരണം തടസ്സപ്പെട്ടതിന്റെ പേരിൽ ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വന്നതു തങ്ങളാണെന്നു വ്യാപാരികൾ പരാതിപ്പെട്ടു. സെപ്റ്റംബറിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 2 കിലോ വീതം അരി മാത്രം നൽകും.
നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വിതരണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]