പഴയങ്ങാടി ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പഴയങ്ങാടി റെയിൽവേ അടിപ്പാതയ്ക്കു സമീപത്തെ പുതിയ അടിപ്പാത നിർമാണത്തിനായി റെയിൽവേ എൻജിനീയർ വിഭാഗം നിലവിലെ അടിപ്പാതയുടെ വിവര ശേഖരം, അളവ് എന്നിവ പരിശോധിച്ചു. നിലവിലെ അടിപ്പാതയുടെ രൂപരേഖ റെയിൽവേയ്ക്കു കൈമാറുമെന്നും ഇതിനുശേഷമേ, പുതിയ അടിപ്പാതയുടെ രൂപരേഖ തയാറാക്കൂവെന്നും റെയിൽവേ സെക്ഷൻ എൻജിനീയർ കെ.രമിത്ത് പറഞ്ഞു.
മേയിൽ എം.വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ റെയിൽവേ, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും അടുത്തമാസം പ്രവൃത്തി ആരംഭിക്കുമെന്നും അന്ന് എംഎൽഎ പറഞ്ഞിരുന്നു. 6 കോടി രൂപയാണു പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമാണത്തിനു സംസ്ഥാന സർക്കാർ അനുവദിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]