കോഴിക്കോട്∙ ഓണം മൂഡിൽ ആവേശത്തിരയിളക്കി റേഡിയോ ‘മാംഗോ തിര’യ്ക്ക് കൊട്ടിക്കലാശം. കേരളത്തിന്റെ തെരുവുകളെ ഓണാഘോഷത്തിന്റെ ആവേശത്തിരയിലാഴ്ത്തി ഫെഡറൽ ബാങ്കും റേഡിയോ മാംഗോയും ചേർന്നൊരുക്കിയ ‘മാംഗോ തിര’ വാഹനപ്രയാണം അവസാനഘട്ടത്തിൽ ജില്ലയിലെ പര്യടനത്തിനുശേഷം മാനാഞ്ചിറയിലാണ് ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിലെത്തിയത്.
പഗ്ലി ബാൻഡിലെ അഭിജിത്തിന്റെ ലൈവ് മ്യൂസിക് പെർഫോമൻസും ഒപ്പം ചെണ്ടമേളവും കാവടിയാട്ടവും നൃത്തവും അരങ്ങിലെത്തി. അതു കാണാൻ മാവേലിയും എത്തിയതോടെ മാനാഞ്ചിറയിൽ മാംഗോ തിര ആവേശം അലതല്ലുകയായിരുന്നു.
15 ദിവസമായി കേരളത്തിലുടനീളം വാഹനപ്രയാണം നടത്തിയ മാംഗോ തിരയുടെ കിടിലൻ ക്ലൈമാക്സ് ആയി അത് മാറി.
തിരഞ്ഞെടുത്ത കോളജ് ക്യാംപസുകളിലൂടെയും ഹാങ് ഔട്ട് കേന്ദ്രങ്ങളിലൂടെയും പര്യടനം നടത്തി. മാംഗോ തിരയിൽ ഒട്ടേറെ പ്രമുഖ ബാൻഡുകളുടെ സംഗീത പരിപാടികളും അരങ്ങേറി.
എല്ലായിടത്തും കാഴ്ചക്കാർക്കായി മത്സരങ്ങളും ഗെയിമുകളും നടത്തി. മാംഗോ തിരയിലൂടെ 4 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകിയത്. ടാറ്റാ മോട്ടോഴ്സ്, റിവർ ഇൻഡി, ബോച്ചേ ബ്രഹ്മി ടീ, കെ.പി.നമ്പൂതിരീസ് ഹെർബൽ സോപ്സ്, യമ്മി വാലി, കേരള സംസ്ഥാന ഭാഗ്യക്കുറി, സരിഗമ എന്നിവരാണ് മാംഗോ തിരയിൽ റേഡിയോ മാംഗോയ്ക്കൊപ്പം അണിനിരന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]