തിരൂർ ∙
ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ സ്കൂളിൽ വിദ്യാർഥികൾ പാടിയത് ആർഎസ്എസ് ഗണഗീതം. 17 ദിവസങ്ങൾക്കു ശേഷം ഇതിന്റെ വിഡിയോ പുറത്തെത്തിയതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി പ്രധാനാധ്യാപികയെ ഉപരോധിച്ചു.
സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണു നിർദേശം നൽകിയത്.
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ യുട്യൂബിൽ നോക്കി പഠിച്ച് അവതരിപ്പിച്ചതു ഗണഗീതം ആണെന്ന് അധ്യാപകരും തിരിച്ചറിഞ്ഞിരുന്നില്ല.
മറ്റു വിദ്യാർഥികൾ എടുത്ത വിഡിയോ വാട്സാപ് ഗ്രൂപ്പുകളിൽ കണ്ട ഒരാൾ കുറിപ്പു സഹിതം ഇതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണു സംഭവം പുറത്ത റിഞ്ഞത്.
ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ സംഘടനകളാണു പ്രധാനാധ്യാപികയുടെ ഓഫിസ് മുറിയിൽ കയറി പ്രതിഷേധിച്ചത്. നടപടിയെടുക്കാമെന്നു പ്രധാനാധ്യാപിക എം.ബിന്ദു ഉറപ്പു നൽകിയതോടെ സംഘടനകൾ പിരിഞ്ഞു.
പിന്നാലെ, ഇന്നലെ ഉച്ചയ്ക്കു ശേഷം സ്കൂളിൽ പിടിഎ യോഗം ചേർന്നു. കുട്ടികൾ യുട്യൂബിൽ നോക്കി പഠിച്ചതാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പ് ഇറക്കി.
സംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നു പ്രധാനാധ്യാപിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കു നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
ഒരു ദുരുദ്ദേശ്യവുമില്ലാത്ത സംഭവമാണിതെന്നു സ്കൂൾ പിടിഎ പ്രസിഡന്റ് എൻ.ഗഫൂർ പറഞ്ഞു. സ്കൂളിന്റെ പേജിൽനിന്നു വിഡിയോ പിൻവലിച്ചിട്ടുണ്ട്.
എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തുന്ന സ്കൂളാണിത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കും – ഗഫൂർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]