ആറന്മുള∙ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ദമ്പതികൾ പമ്പാനദിയിൽ ഒഴുക്കിൽ പെട്ടു, ഭാര്യയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടിൽ ബി.
വിഷ്ണു (40) ആണ് മുങ്ങി മരിച്ചത്. മാലക്കര പള്ളിയോടത്തിന് ഇന്നലെ നടത്തിയ വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാനെത്തിയ കായംകുളം സ്വദേശികളായ ദമ്പതികളും ബന്ധുക്കളും സദ്യയിൽ പങ്കെടുത്ത ശേഷം പള്ളിയോടക്കടവിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന 13 വയസ്സുള്ള കുട്ടി ഒഴുക്കിൽ പെട്ടതോടെ വിഷ്ണുവിന്റെ ഭാര്യ രേഖ രക്ഷിക്കാൻ ശ്രമിക്കുകയും ഒഴുക്കിൽ പെടുകയുമായിരുന്നു.
പിന്നാലെ ഇരുവരെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ വിഷ്ണുവും ഒഴുക്കിൽ പെട്ടു. 20 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ രേഖയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.
പത്തനംതിട്ട ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
വിഷ്ണു ഒഴുക്കിൽ പെട്ട സ്ഥലത്ത് അഗാധമായ കുഴിയും അടിയൊഴുക്കുമുണ്ടായിരുന്നതായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ആറന്മുള പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
മരിച്ച വിഷ്ണു പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായി ഡപ്യൂട്ടേഷനിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ജോലി ചെയ്യുകയായിരുന്നു.
ഭാസ്കരപിള്ളയുടെയും വസന്തകുമാരിയുടെയും മകനാണ്. ഭാര്യ രേഖ കായംകുളം സെന്റ് മേരീസ് സ്കൂളിലെ ജീവനക്കാരിയാണ്.
മകൾ– ഋതുഹാര. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]