കോങ്ങാട് (പാലക്കാട്) ∙ ഇതു നന്മ നിറഞ്ഞ പ്രാർഥനയാണ്, ഒരു നാടിന്റെ കൂട്ടായ്മയാണ് അതിലെ വരികൾ. അപകടത്തിൽ പരുക്കേറ്റ 5 കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും വേണ്ടി വെറും 6 ദിവസം കൊണ്ട് ഈ നാട് സ്വരൂപിച്ചത് അരക്കോടി രൂപയാണ്.
നാട്ടുകാരുടെ സ്നേഹബലത്തിൽ രണ്ടു കുട്ടികളും ബന്ധുവായ ഡ്രൈവറും ആശുപത്രി വിട്ടു. രണ്ടു പേർ ഇപ്പോഴും തീവ്രപരിചരണത്തിൽ കഴിയുന്നു.
മറ്റൊരു കുട്ടി ആശുപത്രി വിടാറായിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
27നു രാവിലെയാണു
കോങ്ങാട് ഗവ. യുപി സ്കൂളിലെ വിദ്യാർഥികളാണ് പരുക്കേറ്റ 5 പേരും.
വിവരമറിഞ്ഞ് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെത്തി നാട്ടുകാർ. പരുക്കു ഗുരുതരമാണെന്നറിഞ്ഞതോടെ ഉടൻ കോയമ്പത്തൂരിലേക്കു മാറ്റാൻ തീരുമാനിച്ചു.
നിർധനരായ കുടുംബങ്ങൾക്ക് വലിയ ചെലവു താങ്ങാനാവുമോ എന്ന ചോദ്യം പോലും ഉയർന്നില്ല; തങ്ങൾ കട്ടയ്ക്കു കൂടെയില്ലേ എന്നാണ് അവർ ചിന്തിച്ചത്.
ചികിത്സാസഹായ സമിതി രൂപീകരിച്ചതിനു പിന്നാലെ പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിച്ചു കൊണ്ട് അറിയിപ്പു കൊടുത്തു. ഇതോടെ, രാപകൽ ഭേദമില്ലാതെ കുട്ടികളുടെ വിവരം തേടി അന്വേഷണം വന്നു.
സഹായം നൽകാൻ കോങ്ങാട് ജിയുപി സ്കൂൾ അന്വേഷിച്ച് ദൂരങ്ങളിൽ നിന്നു പോലും ആളുകളെത്തി. ചെറിയ സംഖ്യ മുതൽ ലക്ഷങ്ങൾ വരെ കിട്ടി.
50 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്ക് വെറും 6 ദിവസം കൊണ്ട് എത്തി.
പരുക്കേറ്റ നാലാം ക്ലാസ് വിദ്യാർഥിനി ഹുസ്ന (10), ഏഴാം ക്ലാസുകാരി സൻഹ ഫാത്തിമ (12), ഓട്ടോ ഡ്രൈവർ സുഹൈൽ (25) എന്നിവർ ഇന്നലെ ആശുപത്രി വിട്ടു. ചികിത്സയുടെ ഭാഗമായുള്ള പരിചരണം തുടരേണ്ടതിനാൽ ഇവരെ കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കും.
ഗുരുതരപരുക്കുള്ള മിൻഹാജ് (9), ഹിസ്ബുല്ല (11) എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ആശുപത്രിയിൽ തുടരുന്ന മറ്റൊരു വിദ്യാർഥി സനാ ഫാത്തിമയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]