കുറവിലങ്ങാട് ∙ ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പ് ആചരണവും ആരംഭിച്ചു. കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ സമാപിച്ചു.
ദൈവമാതാവിന്റെ ജനന തിരുനാളിന് ആർച്ച്പ്രീസ്റ്റ് ഫാ.
ഡോ. തോമസ് മേനാച്ചേരി മുഖ്യ കാർമികത്വം വഹിച്ചു.
സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ.
പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ.
ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ.
ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.
മാത്യു കവളംമാക്കൽ എന്നിവർ പങ്കെടുത്തു.
വിവിധ ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നും മുത്തിയമ്മ തീർഥാടനങ്ങൾ എത്തുന്ന ചടങ്ങുകളും ആരംഭിച്ചു. മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവക, കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവക, രത്നഗിരി സെന്റ് തോമസ് ഇടവക, കത്തോലിക്കാ കോൺഗ്രസ്, ഡിസിഎംഎസ്, എസ്എംവൈഎം, ജീസസ് യൂത്ത്, പിതൃവേദി രൂപതാതല സമിതികൾ, മാതൃവേദി മേഖല എന്നിങ്ങനെയാണു പ്രധാന തീർഥാടനങ്ങൾ.
ഇടവകയിൽ വിശ്വാസപരിശീലനം നേടുന്ന വിദ്യാർഥികളും പരിശീലകരും പങ്കെടുക്കുന്ന തീർഥാടനവും നടത്തുന്നുണ്ട്.
നോമ്പിലെ ആദ്യദിനം കുറവിലങ്ങാട് നസ്രാണി മഹാസംഗമം വാർഷിക ദിനവും കുടുംബ കൂട്ടായ്മ ദിനവും ആചരിച്ചു. ഇന്ന് വയോജന ദിനത്തിൽ ഇടവകയിലെ മുതിർന്ന പൗരന്മാരുടെ സംഗമം നടത്തും.
നാളെ സംഘടനാ ദിനത്തിൽ ജൂബിലി കപ്പേളയിൽ നിന്ന് റാലിയായി പള്ളിയിലെത്തും. നാലിനു വാഹന വെഞ്ചരിപ്പ് ദിനത്തിൽ വാഹനങ്ങൾ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർഥന നടത്തും.
അഞ്ചിനു കർഷക ദിനവും അധ്യാപക ദിനവും അനുരഞ്ജന ദിനവും ഒന്നിച്ച് ആചരിക്കും.
കർഷകർ വിളവിന്റെയും മറ്റുള്ളവർ വരുമാനത്തിന്റെയും ഒരു വിഹിതം സമർപ്പിക്കും. ഇതു ഇടവകയുടെ നേതൃത്വത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
6ന് സമർപ്പിത ദിനാചരണത്തിൽ സന്യസ്തരുടെയും വൈദികരുടെയും സംഗമം നടക്കും.
ഏഴിനു കൃതജ്ഞതാ ദിനത്തിൽ മുത്തിയമ്മയുടെ അനുഗ്രഹങ്ങൾക്ക് നന്ദി ചൊല്ലി ഇടവകയൊന്നാകെ സംഗമിക്കും. എട്ടിന് 10ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് മേരിനാമധാരി സംഗമവും സ്നേഹവിരുന്നും .
എട്ടുനോമ്പിന്റെ മുഴുവൻ സമയവും ഇടവക ദേവാലയം അടയ്ക്കാതെ അഖണ്ഡ പ്രാർഥന നടത്തും.
കുറവിലങ്ങാട് ഇന്ന്
വയോജന ദിനം, പ്രത്യേക പ്രാർഥന–10.00, കുർബാന, ഫാ. തോമസ് പുത്തൻപുരയിൽ– സന്ദേശം, ഫാ.ആന്റണി ഞരളക്കാട്ട്–11.00, കുർബാന, ഫാ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ–3.15, റംശാ നമസ്കാരം–4.30, കുർബാന, നൊവേന, ഫാ.ഡോ.വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുരയിൽ–5.00 ജപമാല പ്രദക്ഷിണം–6.30.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]