വെഞ്ഞാറമൂട് ∙ വെഞ്ഞാറമൂട് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഔട്ടർ റിങ് റോഡ് വഴി വാഹനങ്ങൾ തിരിച്ചു വിടുന്നതിനു നടപടിയായില്ല. ഇന്നലെ വീണ്ടും മണിക്കൂറുകൾ നീണ്ട
വാഹനനിരയിൽ കുടുങ്ങാനായിരുന്നു യാത്രക്കാരുടെ ഗതി. ഓണത്തോടനുബന്ധിച്ച് ഡി.കെ.
മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഗതാഗത നിയന്ത്രണത്തിൽ, എംസി റോഡിലെ ദീർഘദൂര യാത്രക്കാരുടെ വാഹനങ്ങൾ അമ്പലംമുക്ക്–പിരപ്പൻകോട് റോഡു വഴി തിരിച്ചു വിടാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഇത് ഫലപ്രദമായി നടപ്പിലാക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് 3 മുതലും ടൗണിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളെ കടത്തി വിടാൻ കഴിയാത്ത അവസ്ഥയായിരുന്നു. അമ്പലംമുക്കിലും പിരപ്പൻകോടും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ഗതാഗതം നിയന്ത്രിക്കാനായിരുന്നു തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]