ദില്ലി: കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് രണ്ട് വോട്ടർ ഐഡി കാർഡുണ്ടെന്ന ആരോപണവുമായി ബിജെപി. ദില്ലി, ജംഗ്പുര എന്നീ മണ്ഡലങ്ങളിൽ പവൻ ഖേരയ്ക്ക് വോട്ടുണ്ടെന്നതിന്റെ തെളിവുകൾ ബിജെപി നേതാവ് അമിത് മാളവ്യ എക്സിൽ പുറത്തുവിട്ടു.
രണ്ട് തിരിച്ചറിയൽ കാഡുകളുടെയും വിശദാംശം ആണ് ബിജെപി പുറത്തു വിട്ടത്. വോട്ട് കൊള്ള ആരോപിക്കുന്ന കോൺഗ്രസാണ് യഥാർത്ഥ വോട്ട് മോഷ്ടാക്കളെന്ന് ബിജെപി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അന്വേഷിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. തനിക്ക് രണ്ട് തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കുമെന്ന് പവൻ ഖേര പ്രതികരിച്ചു.
ഒരു കാർഡ് റദ്ദാക്കാൻ 2016ൽ അപേക്ഷ നല്കിയതാണെന്നും പവൻ ഖേര അറിയിച്ചു. Rahul Gandhi screamed “Vote Chori” from the rooftops.
But just like he forgot to mention that his mother, Sonia Gandhi, enlisted herself in India’s voter list even before becoming an Indian citizen, it has now emerged that Pawan Khera, Congress spokesperson—who never misses a… pic.twitter.com/IkGFlUhuWk — Amit Malviya (@amitmalviya) September 2, 2025 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]