കൊട്ടിയം ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ദേശീയപാതയിലെ കുഴികൾ നികത്തി.മേവറം മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികളാണു കരാർ കമ്പനി നടത്തിയത്. കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാർ സംഘടനയ്ക്കു വേണ്ടി അതോറിറ്റി മുൻപാകെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ടി.അമൃത ദേശീയപാതയിലെ കുഴികൾ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാൻ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിയ്ക്കും നിർദേശം നൽകിയത്.
ഓഗസ്റ്റിൽ ഹർജി പരിഗണിച്ച സമയം മുതൽ 10 ദിവസത്തിനുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നു കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ലീഗൽ സർവീസസ് അതോറിറ്റിയിൽ ഉറപ്പു നൽകിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയതായുള്ള ചിത്രങ്ങൾ കരാർ കമ്പനിയായ ശിവാലയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജർ ലിതേന്ദ്ര ജെന അതോറിറ്റിക്കു സമക്ഷം എത്തിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഹർജി ലീഗൽ സർവീസസ് അതോറിറ്റി തീർപ്പാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]