ചിറയിൻകീഴ്∙ അഴൂർ പെരുങ്ങുഴിയിൽ കൃഷ്ണപുരം വലിയവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പണ്ടാരവിളവീട്ടിൽ രവീന്ദ്രന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു. രവീന്ദ്രനും കുടുംബവും രണ്ടുദിവസമായി മകളുടെ മുരുക്കുംപുഴയിലെ വീട്ടിലായിരുന്നു. സമീപവാസികളാണു വീടിന്റെ മുൻഭാഗത്തെ പ്രധാന വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
വീടിനകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയുടെ വാതിൽതകർക്കുകയും അലമാരകൾ കുത്തിത്തുറന്നു അകത്തുണ്ടായിരുന്ന സാധനസാമഗ്രികൾ വലിച്ചുവാരി പുറത്തേയ്ക്കെറിയുകയും ചെയ്തനിലയിലായിരുന്നു.
ഗൃഹോപകരണങ്ങളടക്കം കടത്തിയതായി സൂചനയുണ്ട്. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. രണ്ടു ദിവസം മുൻപു മുട്ടപ്പലം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് മുരളീധരന്റെ വീട്ടിലും സമാനമായ മോഷണം നടന്നു.
സ്ഥലത്തെ വീടുകളിൽ വിളഞ്ഞുനിന്ന കാർഷികവിളകളും രാത്രിയിൽ മോഷ്ടാക്കൾ കടത്തി. രണ്ടാഴ്ചക്കിടെ പെരുങ്ങുഴി, കൃഷ്ണപുരം, മുട്ടപ്പലം നാഗർനട കേന്ദ്രീകരിച്ചു അഞ്ചോളം വീടുകളിൽ മോഷണശ്രമമുണ്ടായി.
സ്ഥലത്തു രാത്രികാല പൊലീസ് പട്രോളിങ് ശക്തമല്ലെന്ന് പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]