കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് എം കെ മുനീർ എം എൽ എ. കെട്ടിട
നമ്പർ ക്രമക്കേടിൽ കുറ്റപത്രം സമർപ്പിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരുമകൻ നടത്തുന്നതാണ് സോണ്ട
കമ്പനി. കോർപറേഷൻ ഓഫീസ് നവീകരിക്കാൻ ചെലവഴിച്ച 19 കോടി രൂപയുണ്ടെങ്കിൽ പുതിയ ഓഫീസ് നിർമിക്കാം.
ലോകത്ത് കേൾക്കാത്ത വിലയ്ക്ക് എ സി വാങ്ങി. എന്ത് ചെറിയ പദ്ധതി നടപ്പാക്കിയാലും അഴിമതി നടത്തുന്നുവെന്നും എം കെ മുനീർ ആരോപിച്ചു.
കോഴിക്കോട് കോർപറേഷനിൽ അഴിമതി ആരോപിച്ച് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസ് വളയൽ സമരം നടത്തി. കോർപറേഷന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു സമരം.
ജീവനക്കാരെ അകത്തു കയറാൻ സമ്മതിച്ചില്ല. ബാരിക്കേഡുകൾ മാറ്റി പ്രവർത്തകർ കോർപറേഷൻ ഗേറ്റിന് മുൻപിൽ എത്തി.
ഇതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]