പന്തളം ∙ വേനൽ മഴ ബാക്കിവച്ച നെല്ല് സപ്ലൈകോയ്ക്കു കൈമാറി 4 മാസം കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ കരിങ്ങാലിപ്പാടത്തെ കർഷകർ കടക്കെണിയിലായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലർക്കും ഇക്കുറി ഓണാഘോഷവുമില്ല.
പിആർഎസ്(പാഡി രസീത് ഷീറ്റ്) സമർപ്പിച്ചു ബാങ്ക് വഴി പണം ലഭിക്കുന്ന ക്രമീകരണം വന്നതോടെ കൃഷി വകുപ്പും കയ്യൊഴിഞ്ഞു. പലിശയ്ക്ക് പണം വാങ്ങിയും പണയംവച്ചും നെൽക്കൃഷി ചെയ്ത കർഷകരിൽ പലരും കട
ബാധ്യതയിലായി.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൊയ്ത്ത് പൂർത്തിയാക്കി നെല്ല് കൈമാറിയത്. തുടർന്ന് പിആർഎസ് ലഭിച്ചെങ്കിലും ബാങ്കുകളിൽ നിന്നു പണം നൽകുന്നില്ലെന്നാണ് ആക്ഷേപം.
കാൻസർ അടക്കം രോഗം പിടിപെട്ടവരും കർഷകരിലുണ്ട്. പണം കിട്ടാതെ ഇവരുടെ ചികിത്സ പോലും മുടങ്ങി.
ഈ വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നാണ് പരാതി.
കർഷകർ മേയ് പകുതിയോടെ നൽകിയ പിആർഎസ് രസീതുകൾ 10 ദിവസത്തോളം വൈകിയാണ് ഉദ്യോഗസ്ഥർ പാഡി ഓഫിസിൽ റജിസ്റ്റർ ചെയ്തതെന്നും ഇതാണ് പ്രതിസന്ധിയായതെന്നും കർഷകർക്ക് പരാതിയുണ്ട്. നിർദേശം ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാമെന്നാണ് ബാങ്ക് അധികൃതർ കർഷകരെ അറിയിച്ചിട്ടുള്ളത്.
അറിയിപ്പൊന്നും ലഭിക്കാതെ വന്നതോടെ കർഷകർ ബാങ്കുകളിൽ കയറിയിറങ്ങുകയാണ്.
കരിങ്ങാലിപ്പാടത്ത് 593 ഏക്കറിലായിരുന്നു കൃഷി. കരിങ്ങാലിപ്പാടശേഖരത്തിൽ പെടുന്ന ചിറ്റിലപ്പാടം, വാരുകൊല്ല, വാളകത്തിനാൽ, ചിറമുടി, മഞ്ഞനംകുളം, മണത്തറ, തോണ്ടുകണ്ടം, വലിയകൊല്ല, ഈയാംകോട്, മേലെമുപ്പത്തി, മൂന്നുകുറ്റി, കരിയിലച്ചിറ, മണ്ണിക്കൊല്ല എന്നിവിടങ്ങളിലായി 228 കർഷകരാണ് കൃഷിയിറക്കിയത്. പതിവുപോലെ ഇത്തവണയും കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചു.
ചിലരുടെ നെല്ല് മൂന്നിലൊന്നും മഴയിൽ നശിച്ചിരുന്നു. പാടത്ത് ഡീവാട്ടറിങ് സൗകര്യമില്ലാത്തത് മൂലം വെള്ളം കെട്ടിയതാണ് കാരണം.
മൂന്നുകുറ്റിയിൽ 50 ഏക്കറിൽ കൃഷിയിറക്കിയതിൽ 22 ഏക്കറിലെയും നെല്ല് നശിച്ചുപോയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]